‘ഡിപ്പ ഡപ്പാം’ ചുവടുമായി അഹാന കൃഷ്ണയും- വിഡിയോ

June 3, 2022

മലയാളസിനിമയിലെ ശ്രദ്ധേയയായ യുവതാരമാണ് അഹാന കൃഷ്ണ. അഭിനയത്തിന് പുറമെ പാട്ടിലും നൃത്തത്തിലും സംവിധാനത്തിലുമെല്ലാം മികവ് പുലർത്തുന്ന അഹാന സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഇടയ്ക്ക് നൃത്തവിഡിയോകളുമായി എത്താറുണ്ട് താരം. ഇപ്പോഴിതാ, സാമന്തയും വിജയ് സേതുപതിയും നയൻതാരയും അഭിനയിച്ച് ഹിറ്റായി മാറിയ ‘കാത്തുവാക്കുള്ളെ രണ്ടു കാതൽ’ എന്ന ചിത്രത്തിലെ ഡിപ്പ ഡപ്പാം എന്ന ഗാനത്തിന് ചുവടുവയ്ക്കുകയാണ് നടി.

‘ഒരു ത്രികോണ പ്രണയ കഥയുമായയെത്തിയ ചിത്രത്തിലെ ഗാനങ്ങളെല്ലാം ഹിറ്റായിരുന്നു. വിജയ് സേതുപതിയുടെ നായികമാരായി നയൻതാരയും സാമന്തയും എത്തുന്ന ചിത്രം കൂടിയാണിത്. വിജയ് സേതുപതിക്കൊപ്പം നയൻ‌താര ‘നാനും റൗഡി താൻ’, ‘സെയ്‌റ നരസിംഹ റെഡ്ഢി’ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സൂപ്പർ ഡ്യുലക്സ് എന്ന ചിത്രത്തിൽ സാമന്തയും വിജയ് സേതുപതിയും ഒന്നിച്ചിരുന്നു. 

അതേസമയം, കുറഞ്ഞ കാലയളവുകൊണ്ടുതന്നെ പ്രേക്ഷകപ്രീതി നേടിയ താരമാണ് അഹാന കൃഷ്ണ. ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണ ചലച്ചിത്ര അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ലൂക്ക, പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി തുടങ്ങി താരം വെള്ളിത്തിരയില്‍ അവതരിപ്പിച്ച സിനിമയിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.

Read Also: അടുത്ത 5 ദിവസം കേരളത്തിൽ ഇടി മിന്നലോട് കൂടിയ വ്യാപകമായ മഴക്ക് സാധ്യത

അഭിനയത്തിനൊപ്പം പാട്ടിലും നൃത്തത്തിലുമെല്ലാം പ്രതിഭ തെളിയിച്ചിട്ടുണ്ട് താരം. സൈബര്‍ ഇടങ്ങളിലും സജീവമായ അഹാന പലപ്പോഴും പാട്ടും നൃത്തവും വീട്ടു വിശേഷങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. അടുത്തിടെ അഹാന സംവിധാനം നിർവഹിച്ച തോന്നൽ എന്ന മ്യൂസിക് ആൽബവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Story highlights- ahaana krishna dippa dappam dance