“സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കുന്നു, ഇനി സംഗീതമൊരുക്കുന്നത് കിംഗ് ഖാന് വേണ്ടി”; ഷാരൂഖ് ഖാൻ-അറ്റ്ലി ചിത്രത്തിന് സംഗീതമൊരുക്കുന്നത് അനിരുദ്ധ്

June 3, 2022

സിനിമകളിൽ നിന്ന് ഒരിടവേള എടുത്തിരിക്കുകയായിരുന്നു ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ. അദ്ദേഹത്തിന്റെ ചിത്രത്തിനായി വലിയ കാത്തിരിപ്പിലാണ് ഇന്ത്യൻ സിനിമ പ്രേക്ഷകർ. ഇപ്പോൾ മികച്ച ചിത്രങ്ങളുമായി വീണ്ടും സിനിമകളിൽ സജീവമാവുകയാണ് കിംഗ് ഖാൻ.

പുതിയതായി പ്രഖ്യാപിക്കപ്പെട്ട ഷാരൂഖ് ഖാൻ ചിത്രങ്ങളിൽ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് അറ്റ്ലിയുടെ ‘ജവാൻ.’ തമിഴിൽ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ അറ്റ്ലിയുടെ ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ഷാരൂഖ് ഖാൻ ആരാധകർ നോക്കി കാണുന്നത്. നേരത്തെ ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെൻറ് നടന്നിരുന്നു.

ഇപ്പോൾ ചിത്രത്തെ പറ്റിയുള്ള മറ്റൊരു വാർത്തയാണ് വാർത്തകളിൽ നിറയുന്നത്. ചിത്രത്തിന് സംഗീതമൊരുക്കുന്നത് തമിഴിലെ ഏറ്റവും മികച്ച സംഗീത സംവിധായകരിലൊരാളായ അനിരുദ്ധ് രവിചന്ദറാണ്. അനിരുദ്ധ് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

‘സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നു. ബാദ്ഷാക്ക് വേണ്ടി സംഗീതം ഒരുക്കുകയാണ്. അറ്റ്‌ലിക്ക് നന്ദി, അഭിമാനിക്കുന്നു. ഇത് ഞങ്ങള്‍ക്ക് വളരെ പ്രത്യേകതയുള്ള ചിത്രമായിരിക്കും’ അനിരുദ്ധ് ട്വിറ്ററിൽ കുറിച്ചു. ട്വീറ്റിൽ അനിരുദ്ധ് ഷാരൂഖ് ഖാനെയും സംവിധായകൻ അറ്റ്ലിയെയും ടാഗ് ചെയ്തിട്ടുണ്ട്.

Read More: ത്രില്ലടിപ്പിക്കുന്ന ആക്ഷൻ സീക്വൻസുകൾ, അഭിനയമികവോടെ താരങ്ങൾ, അമ്പരപ്പിച്ച് സൂര്യ; ഫാൻ ബോയ് ചിത്രത്തിനപ്പുറത്തേക്ക് വളർന്ന സിനിമാറ്റിക് അനുഭവം നൽകി ‘വിക്രം’ – റിവ്യൂ

അതേ സമയം അനിരുദ്ധ് സംഗീതം നിർവഹിച്ച കമൽ ഹാസൻ ചിത്രം ‘വിക്രം’ ഇന്ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്‌തിരിക്കുകയാണ്. ചിത്രം പ്രഖ്യാപിച്ച നാൾ മുതൽ വലിയ ആവേശത്തിലായിരുന്നു സിനിമ ആരാധകർ. വലിയ പ്രതീക്ഷകളോടെ തിയേറ്ററുകളിലെത്തിയ പ്രേക്ഷകർക്ക് മികച്ച സിനിമാറ്റിക് അനുഭവമാണ് ചിത്രം നൽകിയിരിക്കുന്നത്. പ്രതീക്ഷയ്ക്കപ്പുറമുള്ള വലിയ സർപ്രൈസുകളാണ് പ്രേക്ഷകർക്കായി സംവിധായകൻ ലോകേഷ് കനകരാജ് ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത്.

Story Highlights: Anirudh tweets about sharukh khan film jawan