‘ഞാൻ പിടിച്ചു കെട്ടും ചങ്കിനുള്ളിൽ..’- ലാസ്യഭാവങ്ങളിൽ അനുശ്രീ

ഫഹദ് ഫാസിലിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ഡയമണ്ട് നെക്ലേസ്. ചിത്രത്തില്‍ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രമായാണ് അനുശ്രീ അഭിനയലോകത്തേക്ക് ചുവടുവെച്ചത്. റിയാലിറ്റി ഷോയിൽ നിന്നും സിനിമയിലേക്ക് എത്തിയ നടി ഇപ്പോൾ ഒട്ടേറെ ചിത്രങ്ങളുമായി സജീവമായിരിക്കുകയാണ്.
ട്വൽത്ത് മാൻ എന്ന ചിത്രത്തിലാണ് അനുശ്രീ ഏറ്റവുമൊടുവിൽ വേഷമിട്ടത്. സമൂഹമാധ്യമങ്ങളിൽ സജീവമായ അനുശ്രീ പങ്കുവെച്ച ഒരു വിഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. സഹോദരനൊപ്പമുള്ള ഒരു രസകരമായ നിമിഷമാണ് നടി പങ്കുവെച്ചിരിക്കുന്നത്. ‘അടുത്ത് വന്നാൽ എന്തു ചെയ്യും…ഞാൻ പിടിച്ചു കെട്ടും ചങ്കിനുള്ളിൽ..’ എന്ന പാട്ടിനൊപ്പമാണ് വിഡിയോ.
Read Also: ബസ് സ്റ്റാൻഡിൽ വെച്ചൊരു വ്യത്യസ്ത നൃത്തം; സമൂഹമാധ്യമങ്ങളെ ഞെട്ടിച്ച് യുവകലാകാരൻ- വിഡിയോ ഹിറ്റ്
അതേസമയം, എന്നും ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന കഥാപാത്രങ്ങളുമാണ് അനുശ്രീ സിനിമകളിൽ കാഴ്ചവെച്ചിട്ടുള്ളത്. വെള്ളിത്തിരയിലെ തിരക്കുകളിൽ നിന്നും മാറി ലോക്ക് ഡൗൺ കാലത്ത് നാട്ടിലെ സന്തോഷങ്ങളിലേക്ക് അനുശ്രീ ചേക്കേറിയിരുന്നു. നാട്ടിലെ സ്ഥലങ്ങളും ആഘോഷങ്ങളുമെല്ലാം ആരാധകർക്കായി നടി പങ്കുവെച്ചിരുന്നു.
Read Also: പിറന്നാൾ പാട്ടിനിടയിൽ പ്രിയതമയുടെ സർപ്രൈസ് എൻട്രി; എം ജി ശ്രീകുമാറിന്റെ രസകരമായ പ്രതികരണം- വിഡിയോ
റെഡ് വൈന്‍, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടന് എവിടെയാ, ഒപ്പം, ഇതിഹാസ, മഹേഷിന്റെ പ്രതികാരം, മൈ സാന്റ, പ്രതി പൂവന്‍കോഴി തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അനുശ്രീ പ്രധാന വേഷത്തിൽ എത്തുന്ന ഒട്ടേറെ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.
Story highlights- anusree’s reel with brother