യാത്രയ്ക്കിടെ പ്രണവ് മോഹൻലാലിനെ കണ്ടുമുട്ടിയ ആരാധിക; വിഡിയോ വൈറൽ

June 1, 2022

ഏറെ ആരാധകരുള്ള ചലച്ചിത്രതാരമാണ് യുവനടൻ പ്രണവ് മോഹൻലാൽ. സിനിമയ്ക്കൊപ്പം യാത്രയെയും ഏറെ സ്നേഹിക്കുന്ന പ്രണവ് തന്റെ യാത്രാവിശേഷങ്ങൾ ആരാധകരുമായി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. മികച്ച സ്വീകാര്യതയാണ് താരത്തിന്റെ ഓരോ ചിത്രങ്ങൾക്കും ലഭിക്കാറുള്ളതും. ഇപ്പോഴിതാ ആരാധികയ്‌ക്കൊപ്പമുള്ള പ്രണവ് മോഹൻലാലിന്റെ വിഡിയോയാണ് സോഷ്യൽ ഇടങ്ങളിൽ വൈറലാകുന്നത്.

അവിചാരിതമായി ഇഷ്ടനടനെ നേരിട്ട് കണ്ടപ്പോഴുള്ള ആരാധികയുടെ സന്തോഷമാണ് വിഡിയോയിൽ കാണുന്നത്. പ്രണവിനൊപ്പം ചിത്രങ്ങളും വിഡിയോകളും പകർത്തുന്നുണ്ട് ആരാധിക.

അതേസമയം ഹൃദയം ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം മികച്ച ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന അവാർഡും കരസ്ഥമാക്കിയിരുന്നു. ചിത്രത്തിൽ അരുൺ എന്ന കഥാപാത്രത്തെയാണ് പ്രണവ് അവതരിപ്പിച്ചത്. കോളജ് കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ പാട്ടുകൾക്ക് പ്രാധാന്യം നല്കികൊണ്ട് ഒരുക്കിയ ചിത്രമാണ് ഹൃദയം. 15 ഓളം പാട്ടുകളാൽ സമ്പന്നമായ ചിത്രത്തിലെതായി പുറത്തുവന്ന ഓരോ ഗാനങ്ങളും ആരാധകർക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.  പ്രണവിനൊപ്പം കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരുന്നു.

Read also: അന്ന് പറയാൻ മടിച്ചത് ഇന്ന് അഭിമാനത്തോടെ പറയും- ഞാനൊരു പൂക്കാരിയുടെയും മെക്കാനിക്കിന്റെയും മകനാണ്….പ്രചോദനമായൊരു ജീവിതകഥ

അതേസമയം ‘ഹൃദയം’ ചിത്രം ഹിറ്റായതിന് പിന്നാലെ യാത്രയുമായി തിരക്കിലാണ് പ്രണവ്. അഭിനയത്തിനൊപ്പം യാത്രകളെയും ഏറെ സ്നേഹിക്കുന്ന വ്യക്തിയാണ് പ്രണവ്. തനിച്ചുള്ള യാത്രകളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലും താരം പങ്കുവയ്ക്കാറുണ്ട്. നേരത്തെ താരം പങ്കുവെച്ച ഹിമാലയൻ വഴികളിലൂടെയുള്ള അതിസാഹസീകമായ യാത്രയുടെ ചിത്രങ്ങളും മലയിടുക്കിലൂടെ പിടിച്ചുകയറുന്ന താരത്തിന്റെ ചിത്രത്രങ്ങളും സ്ലാക്ക് ലൈനിലൂടെ അനായാസം നടക്കുന്ന പ്രണവിന്റെ വിഡിയോയുമൊക്കെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. താരപുത്രൻ എന്നതിനപ്പുറം സിംപിൾ ആയ ജീവിതശൈലി കൊണ്ടും വ്യക്തിത്വം കൊണ്ടും മലയാളികളുടെ ഇഷ്ടം കവർന്ന താരം കൂടിയാണ് പ്രണവ് മോഹൻലാൽ.

Story highlights: Fangirl meets Pranav Mohanlal