റെയിൽവേയിൽ ജോലി ചെയ്യുന്ന അച്ഛനും മകനും ട്രെയിനുകൾ ക്രോസ്സ് ചെയ്യുന്നതിനിടെ കണ്ടപ്പോൾ- ഹൃദ്യമായൊരു കാഴ്ച
ഹൃദ്യമായ നിമിഷങ്ങൾ എപ്പോഴും സമ്മാനിക്കാറുണ്ട് സോഷ്യൽ മീഡിയ. ദിവസം മുഴുവൻ ഓർത്തുചിരിക്കാനും കണ്ണുനിറയ്ക്കാനും പറ്റുന്ന ധാരാളം കാഴ്ചകൾ ഇങ്ങനെ ആളുകളിലേക്ക് എത്താറുണ്ട്. ഇപ്പോഴിതാ, വളരെ ഹൃദ്യമായൊരു കാഴ്ച ശ്രദ്ധനേടുകയാണ്. റെയിൽവേയിൽ ജോലി ചെയ്യുന്ന അച്ഛനും മകനും ജോലിസ്ഥലത്ത് പരസ്പരം കണ്ടുമുട്ടുന്ന കാഴ്ചയാണ് ഇത്. കൗതുകമെന്തെന്നാൽ ഇരുവരും രണ്ടു ദിശകളിലേക്കുള്ള ട്രെയിനിലാണ് നിൽക്കുന്നത്.
ടിക്കറ്റ് എക്സാമിനറായ മകനും (ടിടിഇ) ഗാർഡായി ജോലി ചെയ്യുന്ന അച്ഛനും രണ്ട് വ്യത്യസ്ത ട്രെയിനുകളിലായിരുന്നു. ഒരു ട്രെയിനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മകൻ മറ്റൊരു ട്രെയിനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പിതാവിനൊപ്പം സെൽഫിയെടുക്കുകയായിരുന്നു. ഈ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
‘അതിശയകരമായ സെൽഫി. അച്ഛൻ റെയിൽവേയിൽ ഗാർഡാണ്, മകൻ ടിടിഇയാണ്. രണ്ട് ട്രെയിനുകൾ അരികിലൂടെ കടന്നുപോയപ്പോൾ അത് ഒരു സെൽഫി നിമിഷത്തിലേക്ക് നയിച്ചു’-ഫോട്ടോയ്ക്ക് അടിക്കുറിപ്പ് ഇങ്ങനെ. ഒട്ടേറെ ആളുകൾ ചിത്രം ഏറ്റെടുത്തു.
अजब ग़ज़ब सेल्फ़ी
— Suresh Kumar (@Suresh__dhaka29) June 15, 2022
पिता रेलवे में गार्ड है और बेटा टीटी है । जब दोनो की ट्रेन अगल-बग़ल से गुजरी तो एक सेल्फ़ी का लम्हा बन गया ❤️ pic.twitter.com/Zd2lGHn7z3
അതേസമയം, ബന്ധങ്ങളുടെ ഹൃദ്യമായ കാഴ്ചകൾ എപ്പോഴും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. അടുത്തിടെ ഒരു അച്ഛന്റെയും മകന്റെയും സന്തോഷം ആളുകൾ ഏറ്റെടുത്തിരുന്നു. വൈറലായ വിഡിയോയിൽ, ഒരാൾ തന്റെ പുതിയതായി വാങ്ങിയ സെക്കൻഡ് ഹാൻഡ് സൈക്കിളിനു മുകളിൽ മാല ഇട്ട് പൂജിക്കുന്നതും കാണാം. അപ്പോഴെല്ലാം, മകൻ സന്തോഷത്തോടെ തുള്ളിച്ചാടുകയാണ്. കൊച്ചുകുട്ടിയും പിതാവിനൊപ്പം സൈക്കിളിനെ പൂജിക്കുന്നുണ്ട്.
Read Also: ‘സുരൈ പോട്രു’ ഹിന്ദിയിൽ ഒരുങ്ങുമ്പോൾ അതിഥിവേഷത്തിൽ സൂര്യയും…
ആ നിമിഷം വളരെ ഹൃദ്യമാണ്.’ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുന്നത് ഒരു പ്രത്യേക സുഖമാണ്. ജീവിതത്തിലെ ഏതുപ്രതികൂല സാഹചര്യത്തിലും അങ്ങനെയുള്ളവർക്ക് ഒരു മാർഗം സ്വയം കണ്ടെത്താനും ആശ്വാസം കണ്ടെത്താനും സാധിക്കും.
Story highlights- Father and son working in Railway viral selfie