ഹനൂനയുടെ പാട്ടിൽ സാക്ഷാൽ വാണിയമ്മയെ കാണാനായെന്ന് പാട്ട് വേദി; ആലാപനമികവിൽ അതിശയിച്ച് ജഡ്ജസ്

June 24, 2022

ഓരോ തവണ പാട്ട് പാടാൻ വേദിയിൽ എത്തുമ്പോഴും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന ഗായകരിൽ ഒരാളാണ് ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിലെ മിടുക്കി ഗായിക കണ്ണൂർ സ്വദേശി ഹനൂന. വാണിയമ്മയുടെ പാട്ടുകളുമായി വന്ന് ആസ്വാദകഹൃദയങ്ങൾ കീഴടക്കാറുള്ള ഈ കുഞ്ഞ് ഗായിക ഇത്തവണയും വാണിയമ്മ പാടി വിസ്‍മയിപ്പിച്ച ഒരു ഗാനവുമായാണ് വേദിയിൽ എത്തിയത്. പാറ എന്ന ചിത്രത്തിലെ ‘ഈ കാടാകെ പൂക്കള്‍…
എന്റെ മേലാകെ കുളിര്…’ എന്ന പഴയകാല ഗാനമാണ് ഹനൂന പാടിയത്.

അതിഗംഭീരമായി പാട്ട് പാടിയ ഹനൂനയുടെ പാട്ടിനെ നിറഞ്ഞ കൈയടികളോടെയാണ് ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയും വിധികർത്താക്കളും സ്വീകരിച്ചത്. ഒപ്പം ഈ പാട്ടിന്റെ പലഭാഗങ്ങളിലും സാക്ഷാൽ വാണിയമ്മയെ കാണാൻ കഴിഞ്ഞെന്നാണ് വേദിയിലെ വിധികർത്താവും ഗായകനുമായ എംജി ശ്രീകുമാർ പറഞ്ഞത്. അത്രമേൽ ഗംഭീരമായാണ് ഈ കുഞ്ഞുമോൾ ഈ ഗാനം പാടുന്നത്. പലപ്പോഴും ജൂനിയർ വാണിയമ്മ എന്നൊക്കെയാണ് ഹനൂനയെ പ്രേക്ഷകർ വിശേഷിപ്പിക്കാറുള്ളത് പോലും.

Read also: ഇത് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന്; കുരുന്ന് ഗായകനെ നെഞ്ചോട് ചേർത്തുനിർത്തി പാട്ട് വേദി

ലോക മലയാളികള്‍ക്ക് പാട്ട് വിസ്മയങ്ങള്‍ സമ്മാനിക്കുന്ന ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ ഹനൂനയുടെ പാട്ടും ജനഹൃദയങ്ങള്‍ ഇതിനോടകം ഏറ്റെടുത്തതാണ്. പാട്ട് പാടുന്നവരുടെ മാത്രമല്ല സംഗീതപ്രേമികളുടെ മുഴുവൻ ഇഷ്ടഇടമായി മാറിയതാണ് കുട്ടി ഗായകർ മാറ്റുരയ്ക്കുന്ന ഫ്ളവേഴ്സ് ടോപ് സിംഗർ വേദി. കേൾക്കാൻ കൊതിക്കുന്ന സുന്ദരഗാനങ്ങൾക്കൊപ്പം കുട്ടികുറുമ്പുകളുടെ കളിയും ചിരിയും അരങ്ങേറുന്ന പാട്ട് കൂട്ടിൽ വിധികർത്താക്കളായി എത്തുക ഗായകനും സംഗീത സംവിധായകനുമായ എം ജയചന്ദ്രൻ, ഗായകൻ എം ജി ശ്രീകുമാർ ഗായിക ബിന്നി കൃഷ്ണകുമാർ, അനുരാധ എന്നിവരാണ്. ഇവർക്ക് പുറമെ സംഗീതലോകത്തെ നിരവധി ഗായകരും സിനിമ താരങ്ങളും ഈ വേദിയെ കൂടുതൽ മനോഹരമാക്കാനായി ഇവിടെ എത്താറുണ്ട്.

പാട്ടും നൃത്തവും തമാശകളുമൊക്കെയായി ആഘോഷപ്രതീതിയാണ് ടോപ് സിംഗറിലെ ഓരോ എപ്പിസോഡുകളും പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. അത്രമേൽ മനോഹരമായ പാട്ടുകളുമായാണ് ഓരോ പാട്ടുകാരും വേദിയിൽ മാറ്റുരയ്ക്കാൻ എത്തുന്നത്. 

Story highlights: Hanoona sings like Vani Jayaram