കുട്ടികളുടെ ഭക്ഷണകാര്യത്തിൽ വിട്ടുവീഴ്ചയരുത്…

June 29, 2022

കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ ഏറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ആരോഗ്യ കാര്യത്തിൽ ഏറ്റവുമധികം ശ്രദ്ധ ചെലുത്തേണ്ട സമയമാണ് കുട്ടിക്കാലം. അസുഖകൾ എളുപ്പത്തിൽ പിടിപെടും എന്നതുമാത്രമല്ല, ബുദ്ധിവളർച്ചയുടെയും കാലഘട്ടമാണ് കുട്ടിക്കാലം. ഇക്കാലഘട്ടത്തിൽ കുട്ടികളുടെ ഭക്ഷണകാര്യത്തിൽ പ്രത്യേക ശ്രദ്ധകൊടുക്കണം.

കുഞ്ഞുങ്ങൾക്ക് പോഷകാഹാരം നൽകുക എന്നതാണ് ഇതിൽ ഏറ്റവും മുഖ്യം. കഴിവതും കുഞ്ഞുങ്ങൾക്ക് ജങ്ക് ഫുഡ് നൽകുന്നത് ഒഴിവാക്കുക. പച്ചക്കറികൾ, പഴവർഗങ്ങൾ, ഇലക്കറികൾ, നട്സ് എന്നിവയാണ് പ്രധാനമായും കുട്ടികളെ കഴിക്കാൻ ശീലിപ്പിക്കേണ്ടത്. 

കുട്ടികൾക്ക് രാവിലത്തെ ഭക്ഷണം നൽകുമ്പോഴാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്. നല്ല പഠനനിലവാരം പുലർത്താൻ പ്രഭാതഭക്ഷണം അത്യാവശ്യമാണെന്ന് പല പഠനത്തിലും പറയുന്നുണ്ട്.  കുട്ടികളുടെ ഏകാഗ്രത വർധിപ്പിക്കാൻ പ്രഭാത ഭക്ഷണത്തിന് കഴിയും. അതുകൊണ്ടുതന്നെ രാവിലത്തെ ഭക്ഷണത്തിൽ പാൽ, മുട്ട, ധാന്യങ്ങൾ, പയർ വർഗങ്ങൾ എന്നിവ നിർബന്ധമായും ഉൾപ്പെടുത്തണം.

വിറ്റമിന്‍ സി, ഫോളിക് ആസിഡ്, ഫ്രക്‌ടോസ്, സിങ്ക്, സെലിനിയം, ഗ്ലൂക്കോസ് എന്നിവ നമ്മുടെ ശരീരത്തിന് വളരെ അവശ്യം വേണ്ട ഘടകങ്ങളാണ്. ശരീരത്തിന്റെയും തലച്ചോറിന്റെയും വളര്‍ച്ചയ്ക്ക് ഇവയില്‍ ചിലതു പൊതുവായി ആവശ്യമുണ്ട്. ഇവ അടങ്ങിയ ഭക്ഷണങ്ങൾ നിർബന്ധമായും കുട്ടികൾക്ക് നൽകണം.

Read also: പാറക്കൂട്ടത്തിനിടെയിൽപെട്ട നായയെ കണ്ടെത്താമോ..? 50 അടി താഴ്ചയിലേക്ക് വീണ നായക്കുട്ടിയെ രക്ഷിക്കാനിറങ്ങി റെസ്ക്യൂ ടീം

മത്തി, അയല, ചൂര, കീരിച്ചാള, കൊഴിയാള, സാല്‍മണ്‍ തുടങ്ങിയ മത്സ്യങ്ങള്‍ തലച്ചോറിന്റെ വളര്‍ച്ചയ്ക്കും പ്രവര്‍ത്തനത്തിനും ഏറെ ആവശ്യമായവയാണ് ഇതും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഭക്ഷണത്തില്‍ അന്നജം, പ്രോട്ടീന്‍, പച്ചക്കറികള്‍, ഇലക്കറികള്‍, പഴങ്ങള്‍, പാല്‍ എന്നിവ നിര്‍ബന്ധമായും അടങ്ങിയിരിക്കണം. പഴ വർഗങ്ങൾ, പുഴുങ്ങിയ പയർ വർഗങ്ങൾ, അണ്ടിപ്പരിപ്പുകൾ,  ബദാം തുടങ്ങിയവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. രാത്രിയിൽ ഭക്ഷണം എട്ട് മണിക്ക് മുൻപ് തന്നെ കുഞ്ഞുങ്ങൾക്ക് നല്കണം. ഭക്ഷണം കഴിച്ച് ഒരു മണിക്കൂറിന് ശേഷം മാത്രമേ ഉറങ്ങാൻ പോകാൻ കുഞ്ഞുങ്ങളെ അനുവദിക്കാവൂ.

Story highlights: healthy eating habits for your kids

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!