“വേണുവേട്ടാ, തലയിൽ തോർത്ത് കെട്ടിയാലും ഞങ്ങളറിയൂട്ടോ..”; നെടുമുടി വേണുവിനൊപ്പം പൂരത്തിന് പോയപ്പോൾ ഉണ്ടായ തമാശ പങ്കുവെച്ച് ജയരാജ് വാരിയർ
മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ഹാസ്യതാരമാണ് ജയരാജ് വാരിയർ. നിരവധി സ്റ്റേജ് പ്രോഗ്രാമുകളിലൂടെ മലയാളി മനസ്സുകളിൽ ഇടം നേടിയ ജയരാജ് വാരിയർ സിനിമയിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മികച്ച ഒരു പിടി കഥാപാത്രങ്ങളെ സിനിമകളിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ കൈയടി ഏറ്റുവാങ്ങിയ ജയരാജ് വാരിയർ ഫ്ളവേഴ്സ് ഒരു കോടി വേദിയിലെത്തിയ എപ്പിസോഡിലെ ചില നിമിഷങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.
മലയാളത്തിന്റെ മഹാനടൻ നെടുമുടി വേണുവുമൊത്തുള്ള രസകരമായ ഒരു അനുഭവമാണ് ജയരാജ് വാരിയർ വേദിയിൽ പങ്കുവെച്ചത്. വലിയ പൂരപ്രേമിയായിരുന്നു നെടുമുടി വേണു. പൂരത്തിന്റെ താളമേളങ്ങൾ ഒരുപാട് ആസ്വദിച്ചിരുന്ന അദ്ദേഹം പൂരത്തിനിടയിൽ താളം പിടിച്ചു നിൽക്കുന്നത് തന്നെ ഒരു പ്രത്യേക കാഴ്ച്ചയാണെന്നാണ് ജയരാജ് വാരിയർ പറയുന്നത്.
ഒരിക്കൽ തൃശൂർ പാറമേക്കാവ് പൂരത്തിന് പോയ രസകരമായ ഒരു അനുഭവമാണ് ജയരാജ് വാരിയർ പങ്കുവെച്ചത്. പൂരത്തിനിടയിൽ ആളറിയാതിരിക്കാൻ നെടുമുടി വേണു തലയിൽ ഒരു തോർത്ത് കെട്ടുകയും കാലിൽ ഒരു മുടന്ത് വരുത്തി നടക്കുകയും ചെയ്തുവെന്നാണ് ജയരാജ് വാരിയർ പറഞ്ഞത്. എന്നാൽ പൂരത്തിന് വെടിക്കെട്ടൊരുക്കാൻ നിന്നവർ നെടുമുടി വേണുവിനെ തിരിച്ചറിഞ്ഞുവെന്നും തോർത്ത് കെട്ടിയാലും ഞങ്ങൾക്ക് വേണുവേട്ടനെ മനസ്സിലാവുമെന്ന് അവർ പറയുകയും ചെയ്തുവെന്നാണ് ജയരാജ് വാരിയർ വേദിയിൽ പറഞ്ഞത്.
Read More: വിക്രത്തിന്റെ മഹാവിജയത്തിന് കമൽ ഹാസന് വമ്പൻ വിരുന്നൊരുക്കി ചിരഞ്ജീവി; പ്രത്യേക അതിഥിയായി സൽമാൻ ഖാനും
ടെലിവിഷൻ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ഫ്ളവേഴ്സ് ഒരു കോടി. വിനോദത്തോടൊപ്പം വിജ്ഞാനവും പകരുന്ന പരിപാടിക്ക് പ്രേക്ഷകർ ഏറെയാണ്. മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള ടെലിവിഷൻ അവതാരകനും ഫ്ളവേഴ്സ് ഗ്രൂപ്പ് എംഡിയും കൂടിയായ ആർ ശ്രീകണ്ഠൻ നായരാണ് ഫ്ളവേഴ്സ് ഒരു കോടിയുമായി എല്ലാ ദിവസവും 9 മണിക്ക് പ്രേക്ഷകരിലേക്കെത്തുന്നത്.
Story Highlights: Jayaraj warrier shares a funny experience with nedumudi venu