‘തുഴയുന്ന സ്റ്റെപ്പ് മതി എനിക്ക്..’- രതിപുഷ്പം ചുവടുകളുമായി ശ്രീദേവും മീനൂട്ടിയും
ഭീഷ്മപർവ്വം എന്ന ചിത്രത്തിലെ ഒട്ടുമിക്ക ഗാനങ്ങളും വളരെയധികം ഹിറ്റായി മാറിയിരുന്നു. പറുദീസാ, രതിപുഷ്പം എന്നീ ഗാനങ്ങളാണ് ഇതിൽ പ്രധാനം. ഒട്ടേറെ ആളുകൾ പറുദീസാ ഗാനത്തിന് ചുവടുവെച്ചിരുന്നു. ഇപ്പോഴിതാ, ഫ്ളവേഴ്സ് ടോപ് സിംഗറിലെ കുറുമ്പൻ ശ്രീദേവും മീനാക്ഷിയും ഇതേചുവടുകളുമായി എത്തിയിരിക്കുകയാണ്.
പാട്ടിനിടയിൽ നിരവധി നൃത്തച്ചുവടുകൾ ശ്രീദേവ് അവതരിപ്പിച്ചിരുന്നെങ്കിലും ‘തുഴയുന്ന സ്റ്റെപ് മതി എനിക്ക്’ എന്നുപറഞ്ഞ് മീനൂട്ടി ഒപ്പം ചേരുകയായിരുന്നു. രസകരമായ ഇവരുടെ ശ്രദ്ധേയമാകുകയാണ്.
മിനിസ്ക്രീൻ പ്രേക്ഷകർക്കും സിനിമാ പ്രേക്ഷകർക്കും ഒരുപോലെ പ്രിയങ്കരിയാണ് മീനാക്ഷി. സിനിമകളിൽ സജീവമായിരുന്നെങ്കിലും ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ടോപ് സിംഗർ അവതാരകയായാണ് മീനാക്ഷി ജനപ്രിയത നേടിയത്. സ്വന്തം വീട്ടിലെ കുട്ടിയെന്ന സ്നേഹം ടോപ് സിംഗറിലൂടെ പ്രേക്ഷകരിൽ നിന്നും മീനാക്ഷിയെന്ന മീനൂട്ടിക്ക് ലഭിക്കാറുണ്ട്. രണ്ടാം സീസണിലും മീനാക്ഷി തന്നെയാണ് കുട്ടിക്കുറുമ്പുകളുടെ പ്രിയങ്കരിയായി എത്തിയിരിക്കുന്നത്.
രണ്ടാം വയസിൽ അഭിനയലോകത്തേക്ക് മീനാക്ഷി. സ്കൂളിൽ പോകുന്നതുപോലെയാണ് ഷൂട്ടിങ്ങിനു പോകുന്നതെന്ന് മീനാക്ഷി അഭിമുഖങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ടോപ് സിംഗർ വേദിയിലാണ് വീട്ടിലുള്ളതിനേക്കാളും അധികം സമയം ചിലവഴിക്കാറുള്ളതെന്നും എല്ലാരും ഒരു കുടുംബം പോലെയാണെന്നും മീനൂട്ടി പറയുന്നു.
Read Also: പിറന്നാൾ പാട്ടിനിടയിൽ പ്രിയതമയുടെ സർപ്രൈസ് എൻട്രി; എം ജി ശ്രീകുമാറിന്റെ രസകരമായ പ്രതികരണം- വിഡിയോ
അതേസമയം, രണ്ടു സിനിമകളിലാണ് മീനാക്ഷി ഇപ്പോൾ വേഷമിട്ടിരിക്കുന്നത്. പ്രകാശം പരത്തുന്ന പെൺകുട്ടിയും, അമീറയും. മീനാക്ഷിയുടെ അച്ഛൻ അനൂപിന്റെ കഥയിൽ ഒരുങ്ങുന്ന ചിത്രമാണ് അമീറ. സഹോദരൻ ആണ് മീനാക്ഷിക്ക് ഒപ്പം വേഷമിട്ടിരിക്കുന്നതും.
Story highlights- meenakshi and sreedev dance