‘സുന്ദരി നീയും സുന്ദരൻ ഞാനും..’ ആസ്വദിച്ച് പാടി മിയയും മേഘ്‌നയും- കമൽഹാസനെ അമ്പരപ്പിച്ച പ്രകടനം

June 1, 2022

മലയാളി പ്രേക്ഷകരുടെ ആസ്വാദനത്തിന് വേറിട്ടൊരു തലം സമ്മാനിച്ച ടെലിവിഷൻ ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. സർഗപ്രതിഭയുള്ള കുരുന്നുഗായകരെ കണ്ടെത്താൻ ഏതാനും വർഷമായി രണ്ടു സീസണുകളിലായി മുന്നേറുകയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. പാട്ടുവേദിയിലെ കുട്ടികുറുമ്പികളാണ് മിയയും മേഘ്‌നയും.

പാട്ടിനൊപ്പം തന്നെ രസകരമായ സംസാരത്തിലൂടെയും പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ ഇരുവരും ഒഡീഷൻ മുതൽ തന്നെ വിധികർത്താക്കളുടെയും പ്രേക്ഷകരുടെയും ഇഷ്ടം കവർന്നിരുന്നു. ഇപ്പോഴിതാ, ഇരുവരും ചേർന്ന് മനോഹരമായ ഒരു പ്രകടനവുമായി എത്തിയിരിക്കുകയാണ്.

കമൽഹാസനെ വരവേറ്റ് ഫ്‌ളവേഴ്‌സ് ടിവി ഒരുക്കിയ നായകനേ ഉലകം എന്ന പരിപാടിയിലാണ് മിയയും മേഘ്‌നയും പാട്ടുമായി എത്തിയത്. അദ്ദേഹത്തിന്റെ ഹിറ്റ് ഗാനങ്ങളിൽ ഒന്നായ’സുന്ദരി നീയും സുന്ദരൻ ഞാനും എന്ന ഗാനമാണ് മിയയും മേഘ്‌നയും ചേർന്ന് ആലപിച്ചത്. ഉലകനായകനെയും ഈ കുറുമ്പികൾ അമ്പരപ്പിച്ചുകളഞ്ഞു.

ഇരുവരും പാട്ടുവേദിയിലെ ഉറ്റ സുഹൃത്തുക്കളുമാണ്. പാട്ടുവേദിയിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥികളിൽ രണ്ടുപേരാണ് മിയയും മേഘ്‌നയും. രസകരമായ സംസാരവും അതിമനോഹരമായ ആലാപനവുംകൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ കുറുമ്പികളാണ് ഇരുവരും. അതേസമയം, ഒട്ടേറെ മികവാർന്ന ഗായകരാണ് രണ്ടുസീസണുകളിലായി പാട്ടുവേദിയിൽ പാടി തെളിഞ്ഞത്. രണ്ടാം സീസണിൽ കുറച്ചുകൂടി കുസൃതി നിറഞ്ഞ കുറുമ്പുകൾ ആണ് എത്തിയിരിക്കുന്നത്.

Read Also: പിറന്നാൾ പാട്ടിനിടയിൽ പ്രിയതമയുടെ സർപ്രൈസ് എൻട്രി; എം ജി ശ്രീകുമാറിന്റെ രസകരമായ പ്രതികരണം- വിഡിയോ

അതേസമയം, വിക്രം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായാണ് കമൽഹാസൻ കേരളത്തിൽ എത്തിയത്. തമിഴിലാണ് സൂപ്പർ താരമായതെങ്കിലും നടൻ കമൽഹാസന്റെ തുടക്കം മലയാളത്തിലായിരുന്നു. അതുകൊണ്ടു തന്നെ മലയാളികൾക്ക് ഇന്നും ആ സ്നേഹം കമൽഹാസനോടുണ്ട്. തുടക്കത്തിൽ തമിഴകം നിരാശപ്പെടുത്തിയപ്പോൾ മലയാളത്തിലേക്ക് ഓടിപ്പോരാനാണ് തോന്നിയത് എന്ന് എ ആർ റഹ്‌മാനുമായുള്ള സംഭാഷണത്തിൽ കമൽഹാസൻ പങ്കുവെച്ചത് ശ്രദ്ധേയമാണ്.

Story highlights- miah and mekhna’s nayakane ulakam performance