നോബിയുടെ വക ഒരു പഞ്ചാബി സ്റ്റൈൽ ‘അറബിക് കുത്ത്’- വിഡിയോ

June 27, 2022

സംവിധായകൻ നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ആക്ഷൻ എന്റർടെയ്‌നറായ ‘ബീസ്റ്റ്’ എന്ന തമിഴ് ചിത്രത്തിലെ ‘അറബിക് കുത്ത്’ എന്ന ഗാനം ആളുകളെ ആവേശഭരിതരാക്കുന്നത് തുടരുകയാണ്. നടിമാരായ ശിൽപ ഷെട്ടി, രാകുൽ പ്രീത് സിംഗ്, ജാക്വലിൻ ഫെർണാണ്ടസ് മുതൽ ഒട്ടേറെ ആളുകൾ ഈ ഗാനത്തിന്റെ ഹിറ്റ് ചുവടുകൾ പകർത്തിയിരുന്നു. ഇപ്പോഴിതാ, സ്റ്റാർ കോമഡി മാജിക്കിലും അറബിക് കുത്ത് പിറന്നിരിക്കുകയാണ്.

ചിരിവേദിയിലെ പുത്തൻ താരോദയങ്ങൾക്കൊപ്പം സജീവസാന്നിധ്യമായ നോബി കൂടി ചേർന്നപ്പോൾ വളരെ രസകരമായ കാഴ്ചയാണ് പ്രേക്ഷകർക്ക് ലഭിച്ചത്. സ്റ്റാർ കോമഡി മാജിക്കിന്റെ ആദ്യ എപ്പിസോഡിൽ പഞ്ചാബി സ്റ്റൈലിലാണ് നോബി എത്തിയത്. അതുകൊണ്ടുതന്നെ പഞ്ചാബി സ്റ്റൈലിൽ ഒരു അറബിക് കുത്ത് കണ്ട പ്രതീതിയാണ് സ്റ്റാർ കോമഡി മാജിക് വേദി സമ്മാനിച്ചത്.

വിജയ് നായകനാകുന്ന പുതിയ ചിത്രമാണ് ബീസ്റ്റ്. ചിത്രത്തിലെ ‘ഹലമാത്തി ഹബിബോ..’എന്ന അറബിക് കുത്ത് ഗാനമാണ് ഇപ്പോൾ ട്രെൻഡിങിലിടം നേടിയിരിക്കുന്നത്. സിനിമാതാരങ്ങളും സോഷ്യൽ മീഡിയ താരങ്ങളുമെല്ലാം ഗാനത്തിന് ചുവടുവെച്ച് രംഗത്ത് എത്തിയിരുന്നു. വിജയ്, പൂജ ഹെഗ്‌ഡെ എന്നിവരാണ് ഗാനത്തിന് ചുവടുവയ്ക്കുന്നത്.

ഫെബ്രുവരി 14ന് വാലന്റൈൻസ് ദിനത്തോട് അനുബന്ധിച്ചാണ് വിജയ്‌ നായകനാകുന്ന ‘ബീസ്റ്റ്’ എന്ന ചിത്രത്തിലെ ‘അറബിക് കുത്ത്’ എന്ന ആദ്യ സിംഗിൾ പുറത്തിറങ്ങിയത്.  നടി കീർത്തി സുരേഷും ഗാനത്തിന് ചുവടുവെച്ചിരുന്നു.

Read Also: മരക്കാറിനും ഹൃദയത്തിനും ശേഷം ഹിറ്റ് ജോഡികൾ വീണ്ടുമൊന്നിക്കുന്നു; പ്രണവ്- കല്യാണി പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ

ചിത്രത്തിലെ നായിക പൂജാ ഹെഗ്‌ഡെയും സംഗീതസംവിധായകൻ അനിരുദ്ധും നടി സാമന്തയും മറ്റ് പലരും ഗാനത്തിന് ചുവടുവെച്ചിരുന്നു. ഇൻസ്റാഗ്രാമിലും തരംഗമാണ് ഈ ഗാനം.  അതോടൊപ്പം സംവിധായകൻ ആറ്റ്‌ലിയും ഭാര്യയും നടിയുമായ പ്രിയയും ഒന്നിച്ച് ‘അറബിക് കുത്ത്’ പാട്ടിന് ചുവടുവയ്ക്കുന്ന വിഡിയോയും ശ്രദ്ധനേടിയിരുന്നു. 

Story highlights- noby’s arabic kuth dance