‘ആണ്ടേ ലോണ്ടേ നേരെ കണ്ണില്..’- തന്നെ പാട്ടുകാരിയാക്കിയ പ്രിയഗാനം പാടി രമ്യ നമ്പീശൻ

June 26, 2022

അഭിനേത്രിയും ഗായികയായുമായി തിളങ്ങിയ താരമാണ് രമ്യ നമ്പീശൻ.  മലയാളത്തിലാണ് തുടക്കമെങ്കിലും, തമിഴ് സിനിമാലോകത്താണ് മികച്ച വേഷങ്ങൾ രമ്യയെ കാത്തിരുന്നത്. സമൂഹമാധ്യങ്ങളിലും സജീവമായ രമ്യ അഭിനയത്തിരക്കിനിടയിലും സംഗീതത്തിനായി സമയം മാറ്റിവയ്ക്കാറുണ്ട്.  ഇപ്പോഴിതാ, ഫ്‌ളവേഴ്സ് ടി വി ഒരുക്കിയ വിജയികളുടെ സംസ്ഥാന സമ്മേളനത്തിൽ പാട്ടുമായി എത്തിയിരിക്കുകയാണ് രമ്യ.

താന്നെ പാട്ടുകാരിയെന്ന നിലയിൽ ശ്രദ്ധേയയാക്കിയ ‘ആണ്ടേ ലോണ്ടേ നേരെ കണ്ണില്..’ എന്ന ഗാനമാണ് രമ്യ ആലപിക്കുന്നത്. അതേസമയം, അഭിനയത്തിനും പാട്ടിനും പുറമെ സംവിധാനത്തിലേക്കും നടി ചുവടുവെച്ചിരുന്നു. ഹ്രസ്വ ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് സംവിധാനത്തിലേക്ക് എത്തിയത്. അൺഹൈഡ്’ എന്നാണ് ചിത്രത്തിന്റെ പേര്. സ്ത്രീകൾ അനുഭവിക്കുന്ന പ്രതിസന്ധികളാണ് വിഷയകമാകുന്നത്. ശ്രിതയാണ് ഈ ഷോര്‍ട്ട്ഫിലിമില്‍ അഭിനയിച്ചിരിക്കുന്നത്. 

അടുത്തിടെ മലയാളത്തിൽ ഒരിടവേളയ്ക്ക് ശേഷം നടി സജീവമായിരുന്നു. ‘വൈറസ്’, ‘അഞ്ചാം പാതിരാ’ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളിലാണ് രമ്യ എത്തിയത്. അതേസമയം, പാട്ടുകളിലും താരമാണ് രമ്യ നമ്പീശൻ. അടുത്തിടെ എ ആർ റഹ്മാൻ സംഗീതം പകർന്ന ഗാനത്തിന് കവർ വേർഷൻ ഒരുക്കിയിരുന്നു നടി.

Read Also: അത് അവസാന കൂടിക്കാഴ്ച ആകുമെന്ന് കരുതിയില്ല- നടൻ വി പി ഖാലിദിന്റെ ഓർമ്മയിൽ സിനിമാലോകം

‘കാതലൻ’ എന്ന ചിത്രത്തിനു വേണ്ടി എ.ആർ.റഹ്മാൻ ഒരുക്കിയ ‘കാതലിക്കും പെണ്ണിൻ കൈകൾ’ എന്ന ഗാനമാണ് രാജേഷ് വിദ്വാനും രമ്യ നമ്പീശനും ചേർന്ന് അവതരിപ്പിച്ചിരിക്കുന്നത്. വൈരമുത്തുവായിരുന്നു ഗാനത്തിൻ്റെ വരികൾ കുറിച്ചിരിക്കുന്നത്. എസ്.പി.ബാലസുബ്രഹ്മണ്യവും ഉദിത് നാരായണനും പല്ലവിയും ചേർന്നായിരുന്നു ഈ ഗാന ആലപിച്ചിരുന്നത്.

Story highlights- ramya nambeesan sings her favourite song