കായലരികത്ത് വലയെറിഞ്ഞപ്പോൾ…മലയാളി ഹൃദയങ്ങൾ കീഴടക്കി ശ്രീഹരിയുടെ ആലാപനം

June 30, 2022

കായലരികത്ത് വലയെറിഞ്ഞപ്പോൾ
വള കിലുക്കിയ സുന്ദരീ
പെണ്ണുകെട്ടിനു കുറിയെടുക്കുമ്പോൾ
ഒരു നറുക്കിനു ചേർക്കണേ… മലയാളികൾ ഹൃദയത്തിലേറ്റിയ ഈ മനോഹരഗാനം ഒരിക്കലെങ്കിലും ഏറ്റുപാടാത്തവരുണ്ടാകില്ല. ഇപ്പോഴിതാ ഈ സുന്ദരഗാനവുമായി പാട്ട് പ്രേമികളുടെ ഹൃദയം കവരുകയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ പ്രേക്ഷകരുടെ ഇഷ്ടഗായകൻ ശ്രീഹരി. പ്രിയതാരം കലാഭവൻ മണിയുടെ പാട്ടുകളുമായി വന്നാണ് ശ്രീഹരി പാട്ട് വേദിയുടെ ശ്രദ്ധ കവർന്നത്. പിന്നീട് എക്കാലത്തും കേൾക്കാൻ കൊതിയ്ക്കുന്ന ഒരുപിടി നല്ല ഗാനങ്ങൾ അതിഗംഭീരമായി ആലപിച്ചും ശ്രീഹരി ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ മികച്ച പാട്ടുകാരിലൊരാൾ എന്ന ലേബൽ ഏറ്റുവാങ്ങി.

ഇത്തവണയും മലയാളികളുടെ എക്കാലത്തെയും പ്രിയഗാനമാണ് ഈ കൊച്ചുഗായകൻ ആലപിക്കുന്നത്. നീലക്കുയിൽ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. പി ഭാസ്കരൻ മാഷിൻറെ വരികൾക്ക് കെ രാഘവൻ സംഗീതം നൽകിയ ഗാനം സിനിമയ്ക്ക് വേണ്ടി ആലപിച്ചതും രാഘവൻ തന്നെയാണ്. അതേസമയം പാട്ട് വേദിയിൽ അതിഗംഭീരമായാണ് ശ്രീഹരി ഈ ഗാനം ആലപിക്കുന്നത്. നിറഞ്ഞ കൈയടികളോടെയാണ് വേദി ഈ കൊച്ചുഗായകനെ സ്വീകരിച്ചതും.

Read also: വീട്ടുടമയ്ക്ക് മക്കളെ പരിചയപ്പെടുത്തി കൊടുക്കാനെത്തിയ മാൻ, രസകരമായ വിഡിയോ

ശ്രുതിയും താളവും സംഗതിയും തെറ്റാതെ അതിഗംഭീരമായാണ് ഈ കുരുന്നിന്റെ ഓരോ പാട്ടുകളും. ഓരോ പാട്ടും അങ്ങേയറ്റം മികവോടെ വേദിയിൽ എത്തിക്കാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട് ശ്രീഹരി. അസാധ്യമായി പാടുന്ന ഈ കൊച്ചുമിടുക്കന്റെ ആലാപനങ്ങൾക്ക് മുന്നിൽ നിരവധി തവണ എഴുന്നേറ്റ് നിന്ന് കൈയടിച്ചിട്ടുണ്ട് പാട്ട് വേദി. പാലക്കാട്ട് നിന്നും പാട്ട് വേദിയിലേക്കെത്തിയ ഈ കൊച്ചുമിടുക്കൻ ഇപ്പോൾ മലയാളികളുടെ ഹൃദയത്തിലും സ്ഥാനം നേടിക്കഴിഞ്ഞു.

Read also: പതിനൊന്ന് വർഷങ്ങൾക്ക് ശേഷം സോഷ്യൽ മീഡിയയുടെ മനം കവർന്ന് പൃഥ്വിരാജ്- സുപ്രിയ വിവാഹ വിഡിയോ

മലയാളികൾ നെഞ്ചോട് ചേർത്ത പ്രിയ റിയാലിറ്റി ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. പാട്ടുവേദിയിലെ ഓരോ മിടുക്കന്മാർക്കും മിടുക്കികൾക്കും ഒട്ടേറെ ആരാധകരുണ്ട്.

Story highlights: Sreehari kayalarikathth song performance