‘അനുപമ സ്നേഹചൈതന്യമേ..’- വിവാഹദിനത്തിൽ ഹൃദ്യമായി പാടി വധു; വിഡിയോ

June 4, 2022

ഏതൊരു സ്ത്രീയെയും സംബന്ധിച്ച് വിവാഹദിനം അവർക്ക് സന്തോഷത്തിന്റെയും സങ്കടത്തിന്റെയുമാണ്. ജനിച്ചനാൾ മുതൽ വളർന്ന വീട്ടിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും അകന്ന് യാത്ര പറഞ്ഞ് പോകുമ്പോഴുണ്ടാകുന്ന ദുഃഖവും ഇഷ്ടപ്പെട്ട പങ്കാളിക്കൊപ്പം ജീവിതം തുടങ്ങുമ്പോഴുള്ള സന്തോഷവും അവൾ സമ്മിശ്രമായി അനുഭവിക്കുന്നു. മനോഹരമായ ആ ദിനത്തിന്റെ താരം വധു തന്നെയാണ്. ഇപ്പോഴിതാ, തന്റെ മനോഹരമായ ആലാപന മാധുര്യത്തിലൂടെ വിവാഹവേദിയിൽ താരമായിരിക്കുകയാണ് ഒരു വധു.

വിവാഹശേഷം വരനൊപ്പം നിന്ന് പള്ളിയിലെ ഗായകസംഘത്തിനൊപ്പം ഹൃദ്യമായി പാടുകയാണ് വധു. അനുപമ സ്നേഹചൈതന്യമേ എന്ന ഗാനമാണ് അതിമനോഹരമായി ആലപിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

അതേസമയം, വിവാഹവേദിയിൽ കൗതുകങ്ങൾ സൃഷ്ടിക്കപ്പെടുകയാണ് ഇപ്പോൾ. വിവാഹക്ഷണക്കത്തിൽ വൈവിധ്യങ്ങൾ പരീക്ഷിക്കുന്ന കാലമാണ്. വാട്സാപ്പ് ചാറ്റിന്റെ രൂപത്തിൽ മുതൽ വിവാഹത്തിന് എത്തുന്ന അതിഥികൾ പണം സമ്മാനമായി നൽകാൻ ക്യൂ ആർ കോഡ് പതിപ്പിച്ച ക്ഷണക്കത്ത് വരെ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇന്ത്യൻ ഭരണഘടനയുടെ രൂപത്തിൽ ക്ഷണക്കത്ത് ഒരുക്കി ഒരു അഭിഭാഷകനും താരമായിരുന്നു.

Read Also: റെക്കോർഡ് ഭൂരിപക്ഷത്തിൽ ഉമ തോമസ്; തൃക്കാക്കരയിൽ വിജയം ഉറപ്പിച്ചു

ആസ്സാമിലെ ഗുവാഹത്തിയിൽ നിന്നുള്ള ഒരു അഭിഭാഷകനാണ് തന്റെ വിവാഹത്തിന് ഭരണഘടനയുടെ മാതൃകയിൽ ക്ഷണക്കത്ത് ഒരുക്കിയത്. അഡ്വക്കേറ്റ് അജയ് ശർമ്മ ഹരിദ്വാറിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്തിരുന്ന പൂജ ശർമ്മയെയാണ് വിവാഹം കഴിക്കുന്നത്. വിവാഹദിനത്തിൽ ക്ഷണക്കത്തിൽ വൈവിധ്യം വരുത്താൻ ഇരുവരും ചേർന്ന് തീരുമാനിക്കുകയായിരുന്നു.

Story highlights- The bride sings on her wedding day