‘എന്റെ സ്വത്താണ്, എന്റെ കണ്ണാണ്..’; പാട്ടുവേദിയുടെ സ്നേഹവാത്സല്യങ്ങൾ ഏറ്റുവാങ്ങി മീനൂട്ടി- വിഡിയോ

June 24, 2022

നടിയും അവതാരകയുമായ മീനാക്ഷി മലയാളികളുടെ പ്രിയങ്കരിയാണ്. ബാലതാരമായി ക്യാമറയ്ക്ക് മുന്നിലെത്തിയ മീനാക്ഷി കഴിഞ്ഞ അഞ്ചുവർഷമായി മലയാളികൾക്ക് മുന്നിലാണ് വളർന്നത്. ഫ്‌ളവേഴ്‌സ് ടോപ് സിംഗർ അവതാരകയായി ശ്രദ്ധനേടിയ മീനാക്ഷി മലയാളികളുടെയെല്ലാം സ്നേഹമേറ്റുവാങ്ങിയാണ് മുന്നോട്ട് പോകുന്നത്.

ഇപ്പോഴിതാ, പാട്ടുവേദിയുടെയും സ്നേഹവാത്സല്യങ്ങൾ ഏറ്റുവാങ്ങുകയാണ് ഈ മിടുക്കി. പുത്തൻ വേഷത്തിലും രൂപത്തിലുമെത്തിയ മീനാക്ഷിയെ സ്നേഹപൂർവ്വമാണ് പാട്ടുവേദി സ്വീകരിച്ചത്. ‘എന്റെ സ്വത്താണ്, എന്റെ കണ്ണാണ്..’ എന്നൊക്കെയാണ് എം ജയചന്ദ്രൻ മീനൂട്ടിയെ വിശേഷിപ്പിച്ചത്.

ഹൃദ്യമായ ഈ കാഴ്ച സമൂഹമാധ്യമങ്ങളിലും ശ്രദ്ധനേടി. അതേസമയം, മീനാക്ഷിയുടെ പത്താംക്ലാസ് വിജയം ആഘോഷമാക്കിയിരുന്നു ആരാധകർ. ഒട്ടേറെ ആളുകളാണ് നടിക്ക് അഭിനന്ദനം അറിയിച്ച് എത്തിയത്. സിനിമകളിൽ എന്നതിനേക്കാൾ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ അവതാരക എന്ന നിലയിലാണ് മീനാക്ഷി ശ്രദ്ധേയയായിരിക്കുന്നത്. പരിപാടിയിൽ ഏറ്റവുമധികം ചർച്ചയായ ഒരു വിഷയവുമായിരുന്നു മീനാക്ഷിയുടെ പത്താം ക്ലാസ് പരീക്ഷ.

read Also: താളമേളങ്ങളും ആഘോഷങ്ങളുമായി ഒരു കല്യാണവീട്; ഹിറ്റായി കലവറയിലെ ആഘോഷം

ഒൻപതു വിഷയങ്ങൾക്ക് എ പ്ലസും ഒരു വിഷയത്തിന് ബി പ്ലസും നേടിയാണ് മിടുക്കി വിജയം കൈവരിച്ചിരിക്കുന്നത്. റിസൾട്ട് പങ്കുവെച്ച് കുറിച്ചതും രസകരമായ വാക്കുകൾ ആയിരുന്നു, ‘ഒന്ന് ബി പോസിറ്റീവായിരിക്കാൻ ബാക്കി എല്ലാം എ പോസിറ്റീവ്’ എന്നാണ് ഈ മിടുക്കി കുറിച്ചിരുന്നത്. ഫിസിക്‌സിനാണ് മീനാക്ഷി ബി പ്ലസ് നേടിയത്. കിടങ്ങൂർ ഗവൺമെന്റ് സ്‌കൂളിൽ നിന്നും പാസായ മീനാക്ഷി ചെറുപ്പത്തിൽ തന്നെ അഭിനയലോകത്തേക്ക് എത്തിയതാണ്. അനുനയ അനൂപ് എന്നാണ് മീനാക്ഷിയുടെ യഥാർത്ഥ പേര്.

Story highlights- Top Singer judges warmly welcomes Meenakshi to the stage