ആദ്യമായി സഹോദരിയെ കണ്ട സന്തോഷത്തിൽ പൊട്ടിക്കരയുന്ന കുഞ്ഞു ‘വല്യേട്ടൻ’- ഹൃദ്യമായൊരു കാഴ്ച

June 27, 2022

സഹോദരസ്നേഹം എന്നത് പലപ്പോഴും പ്രകടിപ്പിക്കാതെ പോകുന്ന ഒന്നാണ്. ചെറുപ്പത്തിൽ എത്ര അടുപ്പമുള്ള സഹോദരീസഹോദരന്മാരായാലും മുതിർന്നു കഴിയുമ്പോൾ ആ അടുപ്പം നിലനിർത്തുന്നത് ചുരുക്കമാണ്. അതുകൊണ്ടുതന്നെ മിക്കവർക്കും ബാല്യത്തിലെ സുന്ദരനിമിഷങ്ങളായിരിക്കും അവരുടെ സഹോദരസ്നേഹത്തിന്റെ അടയാളപ്പെടുത്തൽ.

അത്തരമൊരു ബാല്യകാല കാഴ്ച്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. രണ്ട് ജ്യേഷ്ഠസഹോദരന്മാർ തങ്ങളുടെ നവജാത ശിശുവായ സഹോദരിയെ ആദ്യമായി കണ്ടുമുട്ടുന്ന ഈ വി ഡിയോ വളരെ മനോഹരമാണ്. ഒരു സഹോദരൻ അവളെ തൊട്ടിലിൽ പോയി നോക്കി നിന്നശേഷം സന്തോഷത്തോടെ കരയുകയാണ്. മൂത്ത സഹോദരനാണ് ഇത്. ഇളയ സഹോദരന് സന്തോഷത്താൽ ചിരിയടക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല.

Read Also: മരക്കാറിനും ഹൃദയത്തിനും ശേഷം ഹിറ്റ് ജോഡികൾ വീണ്ടുമൊന്നിക്കുന്നു; പ്രണവ്- കല്യാണി പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ

ഇപ്പോൾ വൈറലായ വിഡിയോയിൽ, രണ്ട് സഹോദരന്മാർ തങ്ങളുടെ നവജാത സഹോദരിയെ കാണാൻ ആശുപത്രിയിലേക്ക് എത്തുന്നത് കാണാം. കുഞ്ഞനുജത്തിയെ കണ്ട് ഇളയ സഹോദരൻ പുഞ്ചിരിച്ചുകൊണ്ടിരിക്കുമ്പോൾ, മൂത്തയാൾക്ക് കണ്ണുനീർ അടക്കാനായില്ല. മൂന്നാഴ്‌ച ആശുപത്രിയിൽ കഴിഞ്ഞ ശേഷം സഹോദരി വീട്ടിലേക്ക് എത്തുന്നതിന്റെ സന്തോഷവും സഹോദരങ്ങളുടെ മുഖത്ത് പ്രകടമായിരുന്നു.

Read Also: അത് അവസാന കൂടിക്കാഴ്ച ആകുമെന്ന് കരുതിയില്ല- നടൻ വി പി ഖാലിദിന്റെ ഓർമ്മയിൽ സിനിമാലോകം

പലർക്കും സ്വന്തം കുട്ടിക്കാലത്തേക്കുള്ള ഓർമകളാണ് ഈ വിഡിയോ സമ്മാനിച്ചത്. അതേസമയം, അഞ്ച് പെങ്ങന്മാർക്ക് ശേഷം ഉണ്ടായ ഇരട്ട അനിയന്മാരെ കാണാൻ എത്തുന്ന കുഞ്ഞു ചേച്ചിമാരുടെ വിഡിയോ അടുത്തിടെ ശ്രദ്ധനേടിയിരുന്നു. സ്നേഹവും കൗതുകവും തുളുമ്പുന്ന ഈ വിഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു.

Story highlights-  two brothers meeting their newborn sister for the first time