അവിശ്വസനീയമായ ആലാപന മികവുമായി അസ്‌നക്കുട്ടി; പാട്ടുവേദിയുടെ മനസ്സ് നിറഞ്ഞ പ്രകടനം

July 10, 2022

പ്രേക്ഷകരുടെ പ്രിയപ്പെട്ട ടെലിവിഷൻ പരിപാടിയായ ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കൊച്ച് പാട്ടുകാർക്ക് ആരാധകരേറെയാണ്. അവിശ്വസനീയമായ രീതിയിലാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ പല ഗായകരും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവരാറുള്ളത്. അത്തരത്തിലുള്ള അവിസ്മരണീയമായ നിമിഷങ്ങൾക്ക് പാട്ടുവേദി ഇതിന് മുൻപും സാക്ഷിയായിട്ടുണ്ട്.

ഇപ്പോൾ അങ്ങനെ അനുഗ്രഹിക്കപ്പെട്ട മറ്റൊരു നിമിഷത്തിനാണ് വേദി വീണ്ടും സാക്ഷിയായത്. ഫ്‌ളവേഴ്‌സ് ടോപ് സിംഗർ പ്രേക്ഷകരുടെ ഇഷ്ട ഗായികയാണ് അസ്‌ന. മനോഹരമായ ആലാപനവുമായി വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കീഴടക്കാറുള്ള കൊച്ചു ഗായികയാണ് ഇപ്പോൾ അതിമനോഹരമായ ഒരു ഗാനവുമായി എത്തി വേദിയിൽ മറ്റൊരു അവിസ്മരണീയ നിമിഷം സൃഷ്ടിച്ചിരിക്കുന്നത്.

പി ബാലചന്ദ്രൻ സംവിധാനം നിർവഹിച്ച ‘ഇവൻ മേഘരൂപൻ’ എന്ന ചിത്രത്തിൽ ഹൃദ്യമായ ഒരു പിടി ഗാനങ്ങളാണുള്ളത്. മലയാളത്തിന്റെ പ്രിയ കവി ഒ.എൻ.വി കുറുപ്പും കാവാലം നാരായണ പണിക്കരും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത്. ഇതിൽ തന്നെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതായി മാറിയതാണ് “നിശ സുരഭി..” എന്ന് തുടങ്ങുന്ന ഗാനം. ഈ ഗാനവുമായി എത്തി പാട്ടുവേദിയുടെ മനസ്സ് കവർന്നിരിക്കുകയാണ് അസ്‌നക്കുട്ടി. ശരത് സംഗീതം നൽകിയ ഗാനം ചിത്രത്തിൽ ആലപിച്ചിരിക്കുന്നത് ശ്വേത മോഹനാണ്.

Read More: “വാൽക്കണ്ണെഴുതി വനപുഷ്‌പം ചൂടി..”; മലയാളികളുടെ പ്രിയപ്പെട്ട പ്രേം നസീർ ഗാനവുമായി എത്തി പ്രേക്ഷകരുടെ മനസ്സ് കീഴടക്കി കൃഷ്‌ണശ്രീ

എം ജയചന്ദ്രൻ, എം ജി ശ്രീകുമാർ, അനുരാധ ശ്രീറാം എന്നിവരാണ് പാട്ടുവേദിയിലെ വിധികർത്താക്കൾ. പലപ്പോഴും വിധികർത്താക്കളായ എം ജി ശ്രീകുമാറിന്റെയും എം ജയചന്ദ്രന്റെയും അനുരാധ ശ്രീറാമിന്റെയും പാട്ടുകൾ അവർക്ക് മുൻപിൽ തന്നെ ആലപിച്ച് വിധികർത്താക്കളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കൊച്ചു പാട്ടുകാർ.

Story Highlights: Asna impresses audience with an amazing performance