മലയാളികളുടെ പ്രിയപ്പെട്ട പ്രണയഗാനം ഹൃദ്യമായി വേദിയിൽ ആലപിച്ച് അസ്‌നക്കുട്ടി; പാടിയത് ദേവരാജൻ മാസ്റ്ററുടെ ഹിറ്റ് ഗാനം

July 16, 2022

പ്രേക്ഷകരുടെ പ്രിയപ്പെട്ട ടെലിവിഷൻ പരിപാടിയായ ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കൊച്ച് പാട്ടുകാർക്ക് ആരാധകരേറെയാണ്. അവിശ്വസനീയമായ രീതിയിലാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ പല ഗായകരും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവരാറുള്ളത്. അത്തരത്തിലുള്ള അവിസ്മരണീയമായ നിമിഷങ്ങൾക്ക് പാട്ടുവേദി ഇതിന് മുൻപും സാക്ഷിയായിട്ടുണ്ട്.

ഇപ്പോൾ അങ്ങനെ അനുഗ്രഹിക്കപ്പെട്ട മറ്റൊരു നിമിഷത്തിനാണ് വേദി വീണ്ടും സാക്ഷിയായത്. ഫ്‌ളവേഴ്‌സ് ടോപ് സിംഗർ പ്രേക്ഷകരുടെ ഇഷ്ട ഗായികയാണ് അസ്‌ന. മനോഹരമായ ആലാപനവുമായി വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കീഴടക്കാറുള്ള കൊച്ചു ഗായികയാണ് ഇപ്പോൾ അതിമനോഹരമായ ഒരു ഗാനവുമായി എത്തി വേദിയിൽ മറ്റൊരു അവിസ്മരണീയ നിമിഷം സൃഷ്ടിച്ചിരിക്കുന്നത്.

പ്രശസ്‌ത എഴുത്തുകാരി ലളിതാംബിക അന്തർജ്ജനം രചിച്ച് കുഞ്ചാക്കോ സംവിധാനം നിർവഹിച്ച ശകുന്തള എന്ന ചിത്രത്തിലെ “പ്രിയതമാ പ്രിയതമാ..” എന്ന് തുടങ്ങുന്ന ഗാനമാണ് അസ്‌നകുട്ടി വേദിയിൽ ആലപിച്ചത്. ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് വയലാറാണ്. മലയാളികളുടെ പ്രിയപ്പെട്ട പാട്ടുകാരി സുശീലാമ്മയാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

Read More: ‘ക്യാ ബാത്ത് ഹേ..’; ഇനി പുതിയ ഭാവങ്ങൾ ഇടണമെന്ന് എം ജി ശ്രീകുമാർ, പ്രായം അനുസരിച്ച് കാര്യങ്ങൾ ചെയ്‌താൽ കൊള്ളാമെന്ന് അനുരാധ ശ്രീറാം, പാട്ടുവേദിയിലെ ചിരി നിമിഷങ്ങൾ

വലിയ പ്രേക്ഷകസമൂഹമാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിന്റെ ഓരോ എപ്പിസോഡിനായും കാത്തിരിക്കുന്നത്. എം ജയചന്ദ്രൻ, എം ജി ശ്രീകുമാർ, അനുരാധ ശ്രീറാം എന്നിവരാണ് പാട്ടുവേദിയിലെ വിധികർത്താക്കൾ. മലയാളത്തിലെ പ്രമുഖ സംഗീതജ്ഞരായ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ ജഡ്‌ജസിന്റെ പാട്ടുകൾ അവർക്ക് മുൻപിൽ തന്നെ ആലപിച്ച് ജഡ്‌ജസിനെയും പ്രേക്ഷകരെയും വിസ്‌മയിപ്പിച്ചിട്ടുണ്ട് പാട്ടുവേദിയിലെ കൊച്ചു ഗായകർ.

Story Highlights: Asna sings a beautiful devarajan master song