‘ദൈവമേ എങ്ങനെ ഞാൻ ഫോട്ടോ എടുക്കും’- ആരാധികയ്ക്ക് ഒപ്പമുള്ള രസികൻ ചിത്രം പങ്കുവെച്ച് ബാബു ആന്റണി

July 24, 2022

മലയാളികളുടെ പ്രിയപ്പെട്ട വില്ലനാണ് ബാബു ആന്റണി. ഒരു കാലത്ത് ബാബു ആന്റണി സിനിമകളിൽ നായകന്റെ കൂടെയാണ് എന്ന് അറിഞ്ഞാൽ തന്നെ പ്രേക്ഷകർക്ക് സമാധാനമാകുമായിരുന്നു. ഉയരംകൊണ്ടും ശബ്ദംകൊണ്ടും തന്റേതായ ഇടം കണ്ടെത്തിയ താരമാണ് ബാബു ആന്റണി. മകൻ ആർതറിനും അച്ഛനോളം തന്നെ ഉയരമുണ്ട്. ഇപ്പോഴിതാ, ബാബു ആന്റണിയും മകനും താരത്തിന്റെ ആരാധികയ്ക്ക് ഒപ്പം ചിത്രമെടുക്കാൻ പോസ് ചെയ്യുന്നത് സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തുകയാണ്.

‘ദൈവമേ എങ്ങനെ ഞാൻ ഫോട്ടോ എടുക്കും?’ എന്ന ക്യാപ്ഷനൊപ്പമാണ് ബാബു ആന്റണി ചിത്രം പങ്കുവെച്ചിരിക്കുന്നത്. ‘മേക്കപ്പ് ആർട്ടിസ്റ്റ് ഷെറിൻ കുട്ടിക്കാലം മുതൽ എന്റെ വലിയ ആരാധികയാണ്. ഞങ്ങളോടൊപ്പം ഒരു സ്റ്റിൽ എടുക്കാൻ അവൾ ആഗ്രഹിച്ചു’ എന്നും നടൻ കുറിച്ചിരിക്കുന്നു. ബാബു ആന്റണിയുടെയും ആർതറിന്റെയും ഉയരമാണ് ഷെറിനെ കുഴപ്പിക്കുന്നത്.

അതേസമയം, അഭിനയലോകത്ത് സജീവമാകുകയാണ് ബാബു ആന്റണി. ‘ഒരു അഡാർ ലവ്’ ന് ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘പവർ സ്റ്റാർ’. ബാബു ആന്റണി നായകനായി എത്തുന്ന ചിത്രത്തിൽ ബാബുരാജ്, റിയാസ് ഖാൻ, അബു സലിം എന്നിവരും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആക്ഷൻ പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിൽ ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും അമേരിക്കൻ ബോക്‌സിങ് ഇതിഹാസം റോബർട്ട് പർഹാമും അഭിനയിക്കുന്നുണ്ട്. ഇവർക്കും പുറമെ കന്നഡ താരം ശ്രേയസ് മഞ്ജുവും മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Read Also; അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു; അപർണ ബാലമുരളി, ബിജു മേനോൻ, സച്ചി എന്നിവർക്ക് നേട്ടം

അതേസമയം 1980 കളിൽ വില്ലനായും പിന്നീട് നായകനായും മലയാള സിനിമയിൽ തിളങ്ങിയ ബാബു ആന്റണി നായകനായെത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ കുട്ടിക്കാലം മുതൽ ബാബു ആൻറണിയുടെ  ആക്ഷൻ സിനിമകളുടെ ആരാധകനാണ് താനെന്നും, അദ്ദേഹത്തെ നായകനാക്കി സിനിമ ചെയ്യുകയെന്നത് ഏറെ നാളത്തെ ആഗ്രഹമാണെന്നും ഒമർ ലുലു നേരത്തെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.

Story highlights- babu antony’s funny post