അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു; അപർണ ബാലമുരളി, ബിജു മേനോൻ, സച്ചി എന്നിവർക്ക് നേട്ടം

July 22, 2022

അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ വലിയ നേട്ടമുണ്ടാക്കി മലയാളം, തമിഴ് സിനിമകൾ. ഏറ്റവും പ്രധാനപ്പെട്ട പുരസ്‌ക്കാരങ്ങളൊക്കെ നേടിയത് തെന്നിന്ത്യൻ സിനിമകളായിരുന്നു.

മികച്ച സിനിമ- ‘സൂരരൈ പൊട്രു’

മികച്ച നടൻ- സൂര്യ (സൂരരൈ പൊട്രു), അജയ് ദേവ്ഗൺ (താനാജി ദ് അൺസങ് വാരിയർ)

മികച്ച നടി- അപർണ ബാലമുരളി (സൂരരൈ പൊട്രു)

മികച്ച സംവിധായകൻ- സച്ചി (അയ്യപ്പനും കോശിയും)

മികച്ച സഹനടൻ- ബിജു മേനോൻ (അയ്യപ്പനും കോശിയും)

മികച്ച സഹനടി- ലക്ഷ്‌മിപ്രിയ ചന്ദ്രമൗലി (ശിവരാൻജിനിയും ഇന്നും സില പെൺകളും)

മികച്ച തിരക്കഥ- സുധ കൊങ്കാര, ശാലിനി ഉഷ നായർ (സൂരരൈ പൊട്രു)

മികച്ച സംഭാഷണം- മഡോണ അശ്വിൻ (മണ്ടേല)

മികച്ച മലയാളം സിനിമ- തിങ്കളാഴ്ച്ച നിശ്ചയം

മികച്ച പിന്നണി ഗായിക- നഞ്ചിയമ്മ (അയ്യപ്പനും കോശിയും)

മികച്ച കുട്ടികളുടെ ചിത്രം- സുമി

മികച്ച ജനപ്രിയ ചിത്രം- താനാജി ദ് അൺസങ് വാരിയർ

മികച്ച പുതുമുഖ സംവിധായക- മഡോണ അശ്വിൻ (മണ്ടേല)

മികച്ച സംഗീത സംവിധാനം- എസ്.തമൻ (അല വൈകുണ്ഠപുരമുലു)

മികച്ച പശ്ചാത്തല സംഗീതം- ജി.വി. പ്രകാശ് കുമാർ (സൂരരൈ പൊട്രു)

മികച്ച സംഘട്ടനം- മാഫിയ ശശി (അയ്യപ്പനും കോശിയും)

മികച്ച ഛായാഗ്രഹണം- സുപ്രതീം ബോൽ (അവിജാത്രിക്)

മികച്ച എഡിറ്റിംഗ്- ശ്രീകർ പ്രസാദ് (ശിവരാൻജിനിയും ഇന്നും സില പെൺകളും)

മികച്ച പ്രൊഡക്ഷൻ ഡിസൈൻ- അനീസ് നാടോടി (കപ്പേള)

Story Highlights: 68th national film awards