ചർമ്മത്തിനും പല്ലിനും ആരോഗ്യത്തിനും ക്യാരറ്റ്
കാണുമ്പോൾ തന്നെ വളരെയധികം ആകർഷണം തോന്നുന്ന ഒന്നാണ് ക്യാരറ്റ്. ബീറ്റ കരോട്ടിൻ, വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ എന്നിവയെല്ലാം ചേർന്ന ക്യാരറ്റ് അത്ഭുതകരമായ ആരോഗ്യ ഗുണങ്ങൾ നിറഞ്ഞതാണ്. വിറ്റാമിൻ സിയുടെ സാന്നിധ്യത്തിന് ഒപ്പം വൈവിധ്യമാർന്ന പോഷകങ്ങളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കും. ക്യാരറ്റ് പതിവായി കഴിക്കുന്നത് രോഗാണുക്കളിൽ നിന്ന് ശരീരത്തിന് ഒരു സംരക്ഷണ കവചമാണ്.
ക്യാരറ്റിന്റെ ഏറ്റവും മികച്ച സൗന്ദര്യ ഗുണങ്ങളിൽ ഒന്ന് സുന്ദരമായ മുടി സമ്മാനിക്കും എന്നതാണ്. ക്യാരറ്റ് മുടിക്ക് സുപ്രധാന വിറ്റാമിനുകൾ നൽകുന്നു, ഇത് മുടിക്ക് മുമ്പത്തേക്കാൾ ശക്തിയും ബലവും നൽകും. ക്യാരറ്റ് കഴിക്കുന്നതിലൂടെ ചർമ്മത്തിനും തിളക്കമുണ്ടാകും. ക്യാരറ്റിന് ഓറഞ്ച് നിറം നൽകുന്ന അതേ ബീറ്റാ കരോട്ടിൻ ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യും. എങ്കിലും ക്യാരറ്റ് അമിതമായി കഴിക്കരുത്.
വേവിക്കാതെ പച്ചയ്ക്ക് ക്യാരറ്റ് ചവയ്ക്കുന്നത് പല്ലിന്റെ ഇനാമലിനെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. പൊട്ടാസ്യം നിറഞ്ഞതിനാൽ വരണ്ട ചർമ്മത്തിൽ നിന്ന് രക്ഷയ്ക്ക് കാരറ്റ് മികച്ചതാണ്. ശരീരത്തിൽ ജലാംശം നിലനിർത്താൻ പതിവായി ക്യാരറ്റ് ജ്യൂസ് കുടിക്കുക.
Story highlights- benefits of carrot