‘എന്നാലും ടീമേ..’; കന്നഡ പാട്ട് പാടാനെത്തിയ ബിനീഷ് ബാസ്റ്റിന് പറ്റിയ അമളി- രസികൻ വിഡിയോ
മലയാളികളുടെ പ്രിയങ്കരനായ താരമാണ് ബിനീഷ് ബാസ്റ്റിൻ. കൊച്ചി സ്വദേശിയായ ബിനീഷ് ടീമേ എന്ന വിളിയിലൂടെയാണ് പ്രേക്ഷക ഹൃദയങ്ങളിൽ ചേക്കേറിയത്.അണ്ണൻ തമ്പി എന്ന ചിത്രത്തിലൂടെ അഭിനയലോകത്തേക്ക് എത്തിയ ബിനീഷ് ടീം എന്ന പേരിലാണ് അറിയപ്പെടുന്നതും. സമൂഹമാധ്യമങ്ങളിലും ടെലിവിഷൻ ഷോകളിലുമെല്ലാം ബിനീഷ് സജീവമാണ്. ഫ്ളവേഴ്സ് ടി വിയിൽ സംപ്രേഷണം ചെയ്തിരുന്ന സ്റ്റാർ മാജിക്കിലൂടെയാണ് ബിനീഷിന് ഏറെ ആരാധകരെ ലഭിച്ചത്.
ഫ്ളവേഴ്സ് സ്റ്റാർ കോമഡി മാജിക്കുമായി എത്തിയപ്പോൾ ഈ പരിപാടിയുടെയും ഭാഗമാകുകയാണ് ബിനീഷ്. ഇടവേളയ്ക്ക് ശേഷം മുഖംമിനുക്കിയാണ് സ്റ്റാർ കോമഡി മാജിക് എത്തിയത്. ഇത്തവണ എല്ലാ താരങ്ങൾക്കും ഓരോ രസികൻ പ്രാങ്കും പരിപാടിയിൽ ഒരുക്കിയിരുന്നു. അനു, ഷിയാസ് എന്നിവർക്ക് പിന്നാലെ രസകരമായ പ്രാങ്കിന് ഇരയായിരിക്കുകയാണ് ബിനീഷ് ബാസ്റ്റിനും. സിനിമയിൽ അഭിനയവുമായി സജീവമാണെങ്കിലും ഒരു പാട്ടുകാരൻ ആവണമെന്നും ടീമിന് മോഹമുണ്ട്. ഒരിക്കലും ആരും ചിന്തിക്കാത്ത രീതിയിൽ വാക്കുകൾ കൂട്ടിച്ചേർത്ത് പാട്ടുകൾ പാടുന്നതിൽ ബിനീഷ് ശ്രദ്ധേയനുമാണ്. സ്റ്റാർ മാജിക് വേദിയിൽ ബിനീഷിന്റെ ഇത്തരം ഗാനങ്ങൾ ചിരി പടർത്തി ഹിറ്റായിരുന്നു.
Read Also; ‘ഈ നീലരാവിൽ സ്നേഹാർദ്രനായ് ഞാൻ..’; സനുഷയ്ക്കായി ഹൃദ്യമായി പാടി മനോജ് കെ ജയൻ- വിഡിയോ
പ്രാങ്കിന്റെ ഭാഗമായി ബിനീഷിനോട് പറഞ്ഞത് കന്നഡ ചിത്രത്തിൽ പാടാനുള്ള അവസരമെന്നാണ്. ഒപ്പം പാടാൻ സ്റ്റാർ കോമഡി മാജിക് അവതാരകയായ ലക്ഷ്മി നക്ഷത്രയുമുണ്ട്. കണ്ണടയും മലയാളവുമൊക്കെയായി ബിനീഷ് പാട്ടൊക്കെ പഠിച്ച് പാടുന്നുണ്ടെങ്കിലും കന്നഡ ചിത്രത്തിന്റെ നിർമാതാവ് എന്ന പേരിൽ പരിചയപ്പെടുത്തിയ വ്യക്തിക്ക് ഇഷ്ടമാകുന്നില്ല. പിന്നീട് റെക്കോർഡിംഗ് സ്റ്റുഡിയോയിൽ അരങ്ങേറിയത് വളരെ രസകരമായ നിമിഷങ്ങളാണ്. കന്നഡ മനസിലാകാത്ത ബിനീഷ് വഴക്കുണ്ടാക്കുന്നതും വളരെ നിഷ്കളങ്കമായി സംസാരിക്കുന്നതുമെല്ലാം വിഡിയോയിൽ കാണാം.
Story highlights- bineesh bastin star comedy magic prank video