വിതുമ്പിക്കരഞ്ഞ് ഐശ്വര്യ ലക്ഷ്മി, ചേർത്തുപിടിച്ച് ആശ്വസിപ്പിച്ച് സായി പല്ലവി- വിഡിയോ
തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള ചലച്ചിത്രതാരങ്ങളാണ് ഐശ്വര്യ ലക്ഷ്മിയും സായി പല്ലവിയും. അതുകൊണ്ടുത്തന്നെ താരങ്ങളുടെ ചിത്രങ്ങളും ആരാധകർ ഇരുകൈകളും നീട്ടി സ്വീകരിക്കാറുണ്ട്. ഇപ്പോഴിതാ സായി പല്ലവി മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗാർഗി എന്ന ചിത്രത്തിന്റെ വിശേഷങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ഐശ്വര്യ ലക്ഷ്മി നിർമ്മാതാവായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. ഇപ്പോഴിതാ ഗാർഗിയുടെ പ്രൊമോഷന്റെ ഭാഗമായി ഇരുവരും ഒന്നിച്ചപ്പോഴുള്ള ഒരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.
ഗാർഗിയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടെ വികാരനിർഭരമായി പൊട്ടിക്കരയുകയാണ് ഐശ്വര്യ ലക്ഷ്മി. വിതുമ്പിക്കരയുന്ന ഐശ്വര്യയെ ചേർത്തുനിർത്തി ആശ്വസിപ്പിക്കുകയാണ് സായി പല്ലവി. ഗാർഗി തന്നെ സംബന്ധിച്ചിടത്തോളം ഒരു ഇമോഷണൽ സിനിമയാണ്, അത് അതിന്റെ ആശയം കൊണ്ടല്ല, മറിച്ച് അതിൽ പ്രവർത്തിക്കാൻ കഴിഞ്ഞതിനാലാണ്. ഒരുപാട് സാങ്കേതിക വിദഗ്ധർ ഈ സിനിമയുടെ അണിയറയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇതിൽ അഭിനയിച്ചത് സായി പല്ലവി അല്ലായിരുന്നെങ്കിൽ ഒരുപക്ഷെ ഈ ചിത്രം ഗാർഗി ആകുമായിരുന്നില്ല. നിങ്ങൾക്കല്ലാതെ മറ്റാർക്കും ഗാർഗിയെ അവതരിപ്പിക്കാൻ കഴിയില്ല എന്നുമാണ് വേദിയിൽ ഐശ്വര്യ പറഞ്ഞത്.
Read also: ഇത് സാക്ഷാൽ ജാനകിയമ്മയോ… ആൻ ബെൻസന്റെ പാട്ടിനുമുന്നിൽ അതിശയിച്ച് ജഡ്ജസ്
ഗൗതം രാമചന്ദ്രനാണ് ‘ഗാർഗി’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ സംഗീതം നിർവ്വഹിക്കുന്നത് ഗോവിന്ദ് വസന്തയാണ്. രവിചന്ദ്രൻ രാമചന്ദ്രൻ, തോമസ് ജോർജ്, ഗൗതം രാമചന്ദ്രൻ എന്നിവർക്കൊപ്പം ഐശ്വര്യ ലക്ഷ്മി കൂടി ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയ്ലറും സിനിമ പ്രേമികൾക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഒരേസമയം തമിഴിലും തെലുങ്കിലും റിലീസ് ചെയ്യുന്ന ചിത്രം ജൂലൈ 15 മുതലാണ് സിനിമ പ്രേക്ഷകരിലേക്കെത്തുന്നത്.
Story highlights: Emotional video of Aishwarya Lekshmi breaks down on stage with sai Pallavi