മഹേഷ് നാരായണൻ- ഫഹദ് ഫാസിൽ കൂട്ടുകെട്ടിൽ പുതിയ ചിത്രം; റിലീസിനൊരുങ്ങി മലയൻകുഞ്ഞ്

July 6, 2022

മഹേഷ് നാരായണന്റെ തിരക്കഥയിൽ ഫഹദ് ഫാസിലിനെ നായകനാക്കി സജിമോൻ പ്രഭാകർ സംവിധാനം ചെയ്യുന്ന ചിത്രമാണ് മലയൻകുഞ്ഞ്. രജിഷാ വിജയന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി എന്നിവരും പ്രധാന വേഷത്തിലെത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് സംവിധായകനും ഫഹദിന്റെ പിതാവുമായ ഫാസിലാണ്. മഹേഷ് ആദ്യമായി ഛായാഗ്രാഹകനാകുന്ന ചിത്രം കൂടിയാണ് മലയൻ കുഞ്ഞ്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുള്ള വിവരങ്ങളാണ് സിനിമാപ്രേമികൾക്കിടയിൽ ചർച്ചയാകുന്നത്. ഓണം റിലീസായി എത്താനൊരുങ്ങുന്ന ചിത്രം ഒടിടി റിലീസ് ആയിരിക്കുമോ തിയേറ്റർ റിലീസ് ആയിരിക്കുമോ എന്നതുസംബന്ധിച്ച് ഏറെ ചർച്ചകൾ വന്നിരുന്നു. ഇപ്പോഴിതാ മലയൻകുഞ്ഞ് ഡയറക്ട് ഒടിടി റിലീസായിരിക്കുമെന്ന് പ്രമുഖ് ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളൈ ട്വീറ്റ് ചെയ്യുന്നു. ആമസോണ്‍ പ്രൈം വീഡിയോയിലായിരിക്കും ചിത്രം സ്ട്രീം ചെയ്യുക.

Read also: ഓരോ വരികളിലും മാന്ത്രികത നിറച്ച് ദേവനന്ദ പാടി; ‘നക്ഷത്ര കിന്നരന്മാർ വിരുന്നുവന്നു…’, എഴുന്നേറ്റുനിന്നഭിനന്ദിച്ച് വിധികർത്താക്കൾ

അതേസമയം എ ആർ റഹ്മാന്റെ മാന്ത്രിക സംഗീതമാണ് ചിത്രത്തിന്റെ മറ്റൊരു ആകർഷണം. ജ്യോതിഷ് ശങ്കര്‍ പ്രൊഡക്ഷന്‍ ഡിസൈനും രഞ്ജിത് അമ്പാടി മേക്കപ്പും ധന്യാ ബാലകൃഷ്ണന്‍ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. വിഷ്ണു ഗോവിന്ദ്- ശ്രീശങ്കര്‍ ടീമാണ് സൗണ്ട് ഡിസൈൻ. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. സെഞ്ച്വറി ഫിലിംസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.

Read also: ഒരു ലീവുപോലും എടുക്കാതെ 27 വർഷത്തെ ജോലി; അച്ഛന് കമ്പിനി നൽകിയ സമ്മാനത്തിൽ തൃപ്തയാകാതെ മകൾ ഒരുക്കിയത് വലിയ സർപ്രൈസ്

അതേസമയം ഫഹദിന്റേതായി അണിയറയിൽ ഒരുങ്ങുന്നത് നിരവധി ചിത്രങ്ങളാണ്.   പാച്ചുവും അത്ഭുതവിളക്കും, പുഷ്പ-2 തുടങ്ങി നിരവധി ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. അതേസമയം, മലയൻകുഞ്ഞ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റ് ഫഹദ് ചികിത്സയിലായിരുന്നു. സാഹസിക രംഗങ്ങളുള്ളതുകൊണ്ടുതന്നെ വളരെയേറെ പ്രതീക്ഷ ചിത്രം സമ്മാനിക്കുന്നുണ്ട്.

Story highlights: Fahad Fasil malayankunju movie