‘എന്നെ വിൽക്കരുതേ’…ഉടമയെ കെട്ടിപ്പിടിച്ച് കരയുന്ന ആട്; നിറകണ്ണുകളോടെയല്ലാതെ കാണാനാകില്ല ഈ കാഴ്ച

July 21, 2022

വളർത്തുമൃഗങ്ങൾക്ക് അവരുടെ ഉടമകളോടുള്ള സ്നേഹത്തിന്റെയും കരുതലിന്റെയുമൊക്കെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പലരും പങ്കുവയ്ക്കാറുണ്ട്. നായകളാണ് പൊതുവെ ഉടമസ്ഥരോട് ഏറ്റവുമധികം ആത്മാർത്ഥതയും സ്നേഹവും ഉള്ള ജീവികൾ എന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇപ്പോഴിതാ ഒരു ആടിന്റെ വിഡിയോയാണ് കാഴ്ചക്കാരുടെ മുഴുവൻ ഹൃദങ്ങളെ നൊമ്പരപ്പെടുത്തുന്നത്. വിൽക്കാൻ എത്തിച്ചപ്പോഴാണ് ഈ ആട് സ്വന്തം ഉടമയെ കെട്ടിപ്പിടിച്ച് കരയുന്നത്. ഒരു കുഞ്ഞിനെപ്പോലെ ഉടമയുടെ തോളിൽ കെട്ടിപ്പിടിച്ചാണ് ഈ ആട് കരയുന്നത്. സമൂഹമാധ്യമങ്ങളിൽ ആരോ പങ്കുവെച്ച വിഡിയോ ഇതിനോടകം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.

‘വിൽക്കാൻ എത്തിച്ച ആട് മനുഷ്യനെപ്പോലെ പൊട്ടിക്കരയുന്നു’ എന്ന കുറിപ്പോടെയാണ് ഈ വിഡിയോ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പ്രചരിക്കുന്നത്. അതേസമയം ഈ ആടിനും ഉടമസ്ഥനും ചുറ്റും നിരവധിയാളുകൾ കൂടി നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണുന്നുണ്ട്. വിഡിയോ വലിയ രീതിയിൽ പ്രചരിപ്പിക്കപ്പെട്ടതോടെ നിരവധിപ്പേരാണ് കമന്റുകളുമായി എത്തുന്നത്. സംസാരിക്കാൻ കഴിയില്ലെങ്കിലും അവയ്ക്ക് വികാരങ്ങളുണ്ട്, ഈ കാഴ്ച ഹൃദയം പിളർക്കുന്നതാണ്.. എന്ന് അഭിപ്രായപ്പെട്ടുകൊണ്ടുമൊക്കെ നിരവധിപ്പേർ എത്തുന്നുണ്ട്. അതേസമയം ഇത്രയും സ്നേഹമുണ്ടായിട്ടും നിങ്ങൾ ആ ആടിനെ വിറ്റോ എന്ന ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടുവരുന്നവരും ഒരുപാടുണ്ട്.

Read also: കൂറ്റൻ പാറയിലൂടെ നുഴഞ്ഞ് കയറുന്ന പ്രണവ് മോഹൻലാൽ, അതിസാഹസീക വിഡിയോയ്ക്ക് കൈയടിച്ച് ആരാധകർ

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കൂടുതൽ ജനകീയമായതോടെ ദിവസവും നിരവധി ചിത്രങ്ങളും വിഡിയോകളുമൊക്കെ സമൂഹമാധ്യമങ്ങളിൽ പലരും പങ്കുവയ്ക്കാറുണ്ട്. കൗതുകം നിറയ്ക്കുന്നതും പൊട്ടിചിരിപ്പിക്കുന്നതും മാത്രമല്ല ചിലപ്പോഴൊക്കെ ഇത്തരത്തിൽ കണ്ണുകളെ ഈറനണിയിക്കുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യാറുണ്ട്. അതുമാത്രമല്ല ലോകത്തിന്റെ ഏത് കോണിൽ നടക്കുന്ന സംഭവങ്ങളും സോഷ്യൽ മീഡിയയിലൂടെ നിമിഷങ്ങൾക്കകം കാഴ്ചക്കാരിലേക്കെത്തുന്നുമുണ്ട്.

Story highlights: Goat cried like a human in the selling market