കൂറ്റൻ പാറയിലൂടെ നുഴഞ്ഞ് കയറുന്ന പ്രണവ് മോഹൻലാൽ, ശ്രദ്ധനേടി വിഡിയോ

July 21, 2022

സാഹസീക യാത്രകൾ നടത്തുന്ന ചാലച്ചിത്രതാരം പ്രണവ് മോഹൻലാലിന്റെ ചിത്രങ്ങളും വിഡിയോകളുമൊക്കെ സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒരു വിഡിയോയാണ് ആരാധകർക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. കൂറ്റൻ പാറയിലൂടെ അനായാസം കയറിപ്പോകുന്ന താരത്തിന്റെ വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. പ്രണവ് തന്നെയാണ് ഈ വിഡിയോ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചതും. അതേസമയം വിഡിയോ ആളുകളിക്കിടയിൽ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിപ്പേരാണ് താരത്തിന് അഭിനന്ദനങ്ങളുമായി വരുന്നത്. മല്ലു സ്‌പൈഡർമാൻ എന്നാണ് പലരും താരത്തെ വിശേഷിപ്പിക്കുന്നതും.

അതേസമയം പ്രണവ് മുഖ്യകഥാപാത്രമായി അവസാനം പ്രേക്ഷകരിലേക്കെത്തിയ ചിത്രം ഹൃദയമാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ചിത്രത്തിന്റെ വിജയത്തിന് ശേഷം യാത്രകളുമായി തിരക്കിലായ പ്രണവിന്റെ ഏറ്റവും പുതിയ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്.

Read also:ഹലോ പൊലീസ് സ്റ്റേഷനല്ലേ… കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിലും തിളങ്ങി പാറുക്കുട്ടി

അഭിനയത്തിനൊപ്പം യാത്രകളെയും ഏറെ സ്നേഹിക്കുന്ന വ്യക്തിയാണ് പ്രണവ്. തനിച്ചുള്ള യാത്രകളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലും താരം പങ്കുവയ്ക്കാറുണ്ട്. നേരത്തെ താരം പങ്കുവെച്ച ഹിമാലയൻ വഴികളിലൂടെയുള്ള അതിസാഹസീകമായ യാത്രയുടെ ചിത്രങ്ങളും മലയിടുക്കിലൂടെ പിടിച്ചുകയറുന്ന താരത്തിന്റെ ചിത്രങ്ങളുമൊക്കെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. താരപുത്രൻ എന്നതിനപ്പുറം സിംപിൾ ആയ ജീവിതശൈലി കൊണ്ടും വ്യക്തിത്വം കൊണ്ടും മലയാളികളുടെ ഇഷ്ടം കവർന്ന താരം കൂടിയാണ് പ്രണവ് മോഹൻലാൽ. പ്രണവും കല്യാണി പ്രിയദർശനും ഒന്നിക്കുന്ന പുതിയൊരു ചിത്രം കൂടി അണിയറയിൽ ഒരുങ്ങുന്നുവെന്ന തരത്തിലും ഇപ്പോൾ റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

Story highlights: Pranav Mohanlal shares rock climbing video