‘വെള്ളിച്ചില്ലം വിതറി, തുള്ളിത്തുള്ളി ഒഴുകി..’-പാട്ടുവേദിയിൽ വീണ്ടും വിസ്മയമായി മിയ മെഹക്

July 23, 2022

മലയാളികളുടെ ഇഷ്ട ടെലിവിഷൻ ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. ആലാപന മാധുര്യത്തിലൂടെയും കുറുമ്പിലൂടെയും മനസ് കവരുന്ന കുഞ്ഞു മിടുക്കികളും മിടുക്കന്മാരുമാണ് ഈ പാട്ടുവേദിയുടെ കരുത്ത്. രണ്ടു സീസണുകളിലായി മികച്ച ഒട്ടേറെ ഗായകരെ വാർത്തെടുക്കാൻ ഫ്‌ളവേഴ്‌സ് ടോപ് സിംഗറിന് സാധിച്ചു. കുട്ടികളുടെ മധുരാലാപനത്തിലൂടെ മാത്രമല്ല പാട്ടുവേദി ഹൃദയം കവരുന്നത്. കുഞ്ഞു മിടുക്കരുടെ രസകരമായ സംസാരത്തിലൂടെയും കുസൃതികളിലൂടെയുമാണ്.

പാട്ടുവേദിയിലെ കുറുമ്പിയാണ് മിയ മെഹക്. ഇപ്പോഴിതാ, മനോഹരമായ ഒരു ഗാനവുമായി എത്തിയിരിക്കുകയാണ് മിയക്കുട്ടി. ‘വെള്ളിച്ചില്ലം വിതറി, തുള്ളിത്തുള്ളി ഒഴുകി..’ എന്ന ഗാനമാണ് ഈ മിടുക്കി ആലപിക്കുന്നത്. അതിമനോഹരമായി പാടിയ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചതും. മിയയുടെ ആലാപനം വളരെയേറെ ഇഷ്ടമായി എന്നാണ് വിധികർത്താക്കളിൽ ഒരാളായ എം ജയചന്ദ്രൻ പറഞ്ഞത്.

Read Also: അഞ്ചാം നിലയിൽ നിന്നും വീണ പിഞ്ചുകുഞ്ഞിനെ അതിസാഹസികമായി രക്ഷിച്ച് യുവാവ്- വിഡിയോ

ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലെ ഏറ്റവും പ്രായംകുറഞ്ഞ മത്സരാർത്ഥികളിൽ ഒരാളാണ് മിയ മെഹക്. ഫോർട്ട് കൊച്ചി സ്വദേശിനിയായ മിയ മെഹക് പാട്ടുവേദിയുടെ കുറുമ്പിയാണ്.മലയാളികൾക്ക് ആസ്വാദനത്തിന്റെ പുതുതലങ്ങൾ സമ്മാനിച്ച മനോഹരമായ സംഗീത റിയാലിറ്റി ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. കുരുന്നു ഗായകരുടെ അതുല്യ പ്രതിഭ കണ്ടെത്താൻ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയൊരുക്കുകയായിരുന്നു. മലയാളികളുടെ പ്രിയ പാട്ടുവേദിയിലൂടെ പിന്നണി ഗാനരംഗത്തേക്കും ചുവടുവെച്ച ഗായകർ ഏറെയാണ്.

Story highlights- Miah Mehak again wows the stage with her performance