ഇടക്കിടക്ക് ഡ്രസ്സ് മാറുന്നത് എന്റെ ഒരു സ്റ്റൈലാണ്..- പൊട്ടിച്ചിരിപ്പിച്ച് പാറുക്കുട്ടി

July 18, 2022

മലയാളികളുടെ പ്രിയപരമ്പരയാണ് ഉപ്പും മുളകും. അഞ്ചു വർഷം നീണ്ട ജൈത്രയാത്രയ്ക്ക് ശേഷം ഒരു ഇടവേളയെടുത്ത പരമ്പര വീണ്ടും ആരംഭിച്ചിരിക്കുകയാണ്. കൂടുതൽ പകിട്ടോടെയാണ് രണ്ടാം സീസൺ എത്തിയത്. എന്തായാലും ഇത്തവണത്തെ താരം മറ്റാരുമല്ല, പാറുക്കുട്ടിയാണ്. അന്ന് ചിരിയോടെ എപ്പിസോഡുകളിൽ നിറഞ്ഞു നിന്ന കുഞ്ഞുതാരം ഇന്ന് ഡയലോഗുകളുമായി സജീവമാണ്.

ഇപ്പോഴിതാ, പാറുക്കുട്ടിയുടെ ഒരു ഡയലോഗ് ഹിറ്റാകുകയാണ്. പരമസുന്ദരിക്ക് ചുവടുവെച്ച് നിൽക്കുന്ന പാറുവിനോട് ഇങ്ങനെ എപ്പോഴും ഡ്രസ്സ് മാറാനൊന്നും പറ്റില്ല എന്ന് നീലു പറയുന്നു. അപ്പോൾ അതെന്റെ ഒരു സ്റ്റൈൽ ആണെന്നാണ് പാറുക്കുട്ടി പറയുന്നത്. അതേസയം, ജനിച്ച് മൂന്നാംമാസത്തിൽ ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയതാണ് പാറുക്കുട്ടി. ലോകടെലിവിഷനിൽ പോലും മൂന്നാം മാസത്തിൽ അഭിനയം ആരംഭിച്ച മറ്റൊരു കുട്ടിയുണ്ടാകില്ല. 

അതേസമയം, ഇപ്പോൾ എപ്പിസോഡ് മുന്നോട്ട് പോകുന്നത് തന്നെ പാറുക്കുട്ടിയിലൂടെയാണ്. രസകരമാണ് ഈ കുഞ്ഞു മിടുക്കിയുടെ അഭിനയവും ഡയലോഗുകളും. കരച്ചിലും ചിരിയും തമാശയുമൊക്കെയായി പാറുക്കുട്ടി സ്‌കോർ ചെയ്യുകയാണ് എന്നാണ് ഉപ്പും മുളകും ആരാധകർ കമന്റ്റ് ചെയ്യുന്നത്.

READ ALSO: ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ത്രില്ലർ ചിത്രത്തിൽ നായകനായി മമ്മൂട്ടി; എത്തുന്നത് പൊലീസ് വേഷത്തിൽ

ഉപ്പും മുളകിലൂടെ പാറുക്കുട്ടി പ്രേക്ഷകർക്ക് മുന്നിലാണ് വളർന്നത്. പാറുക്കുട്ടി ആദ്യമായി അച്ഛാ എന്ന് വിളിച്ചതും, നടക്കാൻ പഠിച്ചതും, ഡയലോഗുകൾ പറയാൻ പഠിച്ചതുമെല്ലാം പ്രേക്ഷകരുടെ മുന്നിലാണ്.

Story highlights- parukkutty’s cute dialogue delivery