‘പൂന്തേനരുവീ..’; ശിൽപ ബാലയ്‌ക്കൊപ്പം ഈണത്തിൽ പാടി മകൾ- വിഡിയോ

July 13, 2022

മലയാളികളുടെ പ്രിയനടിയാണ് ശില്പ ബാല. എന്നും തനിക്ക് ചുറ്റും സൗഹൃദത്തിന്റെ ഒരു വലയം കാത്തുസൂക്ഷിക്കാറുള്ള ശിൽപ സുഹൃത്തുക്കളുടെയൊപ്പം ചിലവഴിക്കാൻ സാധിക്കുന്ന ഒരു അവസരവും പാഴാക്കാറില്ല. സിനിമയ്ക്കുള്ളിൽ തന്നെ വലിയൊരു സൗഹൃദ കൂട്ടായ്മ നടിക്കുണ്ട്. അടുത്തിടെ നടി ഭാവന, രമ്യ നമ്പീശൻ, മൃദുല മുരളി, സയനോര എന്നിവർക്കൊപ്പം ശില്പ നൃത്തം ചെയ്ത വിഡിയോ ശ്രദ്ധേയമായി മാറിയിരുന്നു. ഭർത്താവിനൊപ്പവും നൃത്തവുമായി ശില്പ ബാല സജീവമാണ്.

ഇപ്പോഴിതാ, മകൾക്കൊപ്പം പാട്ടുമായി എത്തിയിരിക്കുകയാണ് ശിൽപ ബാല. തകിട്ടു എന്നാണ് ശില്പ മകളെ സ്നേഹപൂർവ്വം വിളിക്കുന്നത്. അതിനാൽത്തന്നെ തകിട്ടു പ്രേക്ഷകർക്കും പ്രിയങ്കരിയാണ്. ഇരുവരും ചേർന്ന് പൂന്തേനരുവി എന്ന ഗാനമാണ് പാടുന്നത്. അക്ഷരങ്ങൾ വ്യക്തതയില്ലാതെ തകിട്ടു പാടുമ്പോൾ വളരെ രസകരമാണ്.

ശിൽപയും ഭർത്താവ് വിഷ്ണു ഗോപാലും നർത്തകനാണ്. പ്രൊഫഷണൽ ജീവിതത്തിൽ ഓങ്കോളജി ഡിപ്പാർട്മെന്റിൽ ഡോക്ടറാണ് വിഷ്ണു. തിരക്കുകൾക്കിടയിലും ശില്പയ്ക്കൊപ്പം സമൂഹമാധ്യമങ്ങളിൽ വിഷ്ണു നൃത്തവുമായി എത്താറുണ്ട്. ബിഗിൽ ബിഗിൽ എന്ന ഗാനത്തിന് ഇരുവരും ചുവടുവെച്ചത് ശ്രദ്ധേയമായിരുന്നു.

മുൻപും നൃത്ത വിഡിയോകൾ നടി സമൂഹമാധ്യമങ്ങളിൽപങ്കുവെച്ചിരുന്നു. പൂക്കൾ പൂക്കും..’ എന്നുതുടങ്ങുന്ന ഗാനത്തിന് ശിൽപയും നടി മൃദുലയും അടുത്തിടെ ചുവടുവെച്ചിരുന്നു. അതുപോലെ ഒണക്കമുന്തിരി പറക്ക, പറക്ക എന്ന എന്ന ഗാനത്തിനും നടി ചുവടുവെച്ചു.

Read Also: ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ത്രില്ലർ ചിത്രത്തിൽ നായകനായി മമ്മൂട്ടി; എത്തുന്നത് പൊലീസ് വേഷത്തിൽ

അഭിനേത്രി എന്നതിലുപരി സിനിമയിലെ സൗഹൃദങ്ങളിലൂടെയാണ് ശില്പ ബാല ശ്രദ്ധേയയായത്. സിനിമയിൽ ഭാവന, രമ്യ നമ്പീശൻ, സയനോര, മൃദുല, ശില്പ ബാല എന്നിവർക്കിടയിലെ സൗഹൃദം പ്രസിദ്ധമാണ്. വിവാഹശേഷം ബാംഗ്ലൂർ സ്ഥിരതാമസമാക്കിയ ഭാവന ഇടവേളകളിൽ നാട്ടിലേക്ക് വരുമ്പോൾ ഇവർക്കൊപ്പം ഒത്തുചേരാറുണ്ട്. വിവാഹശേഷം യുട്യൂബ് ചാനലുമായി സജീവമാണ് ശില്പ ബാല. മകളുടെയും കുടുംബത്തിന്റെയും വിശേഷങ്ങളെല്ലാം നടി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ ഫ്‌ളവേഴ്‌സ് ടി വിയിൽ സംപ്രേഷണം ചെയ്ത കോമഡി ഉത്സവത്തിൽ അവതാരകയായും ശില്പ എത്തിയിരുന്നു.

Story highlights- shilpa baala and daughter sings poonthenaruvi song