“ഇതൊക്കെയാണ് ഞാൻ സാധാരണ സ്വപ്‌നം കാണാറുള്ളത്..”; ശ്രീദേവിന്റെ വർത്തമാനം കേട്ട് ചിരി അടക്കാൻ കഴിയാതെ ജഡ്‌ജസ്

July 16, 2022

ആലാപന മികവ് കൊണ്ട് പാട്ടുവേദിയെ അദ്‌ഭുതപ്പെടുത്തിയ പാട്ടുകാരനാണ് ശ്രീദേവ്. ഫ്‌ളവേഴ്‌സ് ടോപ് സിംഗറിൽ ഏറ്റവും കൂടുതൽ ആരാധക വൃന്ദമുള്ള കൊച്ചു ഗായകൻ കൂടിയാണ് ശ്രീദേവ്. മികച്ച പ്രകടനം വേദിയിൽ കാഴ്ച്ചവെയ്ക്കാറുള്ള ശ്രീദേവിന്റെ തമാശ നിറഞ്ഞ വർത്തമാനം പലപ്പോഴും പാട്ടുവേദിക്ക് ചിരി നിമിഷങ്ങൾ സമ്മാനിക്കാറുണ്ട്. തന്റെ തമാശ നിറഞ്ഞ വർത്തമാനം കൊണ്ടും അഭിനയമികവ് കൊണ്ടും ജഡ്ജസിന്റെയും പ്രേക്ഷകരുടെയും മനസ്സ് നിറയ്ക്കാറുണ്ട് ഈ കുഞ്ഞു ഗായകൻ.

ഇപ്പോൾ ശ്രീദേവിന്റെ മറ്റൊരു തമാശയാണ് വേദിയെ പൊട്ടിച്ചിരിപ്പിക്കുന്നത്. ‘ചീനവല’ എന്ന ചിത്രത്തിലെ “തളിർവലയോ താമരവലയോ..” എന്ന് തുടങ്ങുന്ന ഗാനം ആലപിക്കാൻ വേദിയിലെത്തിയതാണ് കൊച്ചു ഗായകൻ. വയലാർ രചിച്ച ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് എം.കെ.അർജുനൻ മാസ്റ്ററാണ്. ഗാനഗന്ധർവ്വൻ യേശുദാസ് ചിത്രത്തിൽ ആലപിച്ച് അവിസ്മരണീയമാക്കിയ ഈ ഗാനമാണ് ശ്രീദേവ് വേദിയിൽ അതിമനോഹരമായി പാടിയത്.

ഇതിന് ശേഷമാണ് വേദിയിൽ തമാശ രംഗങ്ങൾ അരങ്ങേറിയത്. താൻ സ്ഥിരമായി കാണാറുള്ള സ്വപ്‌നത്തെ പറ്റി പറയുകയായിരുന്നു ശ്രീദേവ്. തന്റെ പാട്ടിനെ പറ്റി ജഡ്‌ജസ് മികച്ച അഭിപ്രായം പറയുന്നതാണ് താൻ സ്വപ്‌നം കാണാറുള്ളതെന്നാണ് കൊച്ചു ഗായകൻ പറയുന്നത്. അതിനൊപ്പം സ്വപ്‌നത്തിൽ ജഡ്‌ജസ് പറയുന്ന കമന്റുകളും ശ്രീദേവ് പറഞ്ഞതോടെ ജഡ്‌ജസായ എം.ജി.ശ്രീകുമാറും, എം.ജയചന്ദ്രനും, ബിന്നി കൃഷ്‌ണകുമാറും ചിരിയടക്കാൻ പാട് പെടുകയായിരുന്നു.

Read More: ‘അസ്‌നയിൽനിന്നും ഒരിക്കലും പ്രതീക്ഷിച്ചില്ല..’- പാട്ടുവേദിയിൽ ഒരു വിസ്മയനിമിഷം

ലോകമെങ്ങുമുള്ള മലയാളികളുടെ ഇഷ്‌ട ടെലിവിഷൻ പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. അദ്‌ഭുതപ്പെടുത്തുന്ന ആലാപന മികവാണ് ടോപ് സിംഗറിലെ കുരുന്നു ഗായകർ കാഴ്‌ചവെയ്ക്കാറുള്ളത്. പ്രശസ്‌തരായ പല ഗായകരും ടോപ് സിംഗർ വേദിയിലെ കൊച്ചു ഗായകരുടെ ആലാപനം കണ്ട് അദ്‌ഭുതപ്പെടുന്നത് ഇതിന് മുൻപും വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. അനുഗ്രഹിക്കപ്പെട്ട ഈ കൊച്ചു പാട്ടുകാരുടെ പ്രകടനത്തിനായി കാത്തിരിക്കുന്ന പ്രേക്ഷകസമൂഹവും ചെറുതല്ല.

Story Highlights: Sreedev funny conversation