വിജയ് സേതുപതിയ്‌ക്കൊപ്പം ഇന്ദ്രജിത്തും നിത്യ മേനോനും; ശ്രദ്ധനേടി 19 (1)(എ) ടീസർ

July 20, 2022

ഇന്ദ്രജിത്തിനും നിത്യ മേനോനുമൊപ്പം വിജയ് സേതുപതി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ’ 19 (1)(എ)’. നവാഗതയായ ഇന്ദു വി എസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തർ. പൊളിറ്റിക്കൽ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ ഇന്ദ്രൻസും ഒരു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിന് ഗോവിന്ദ് വസന്ത സംഗീത സംവിധാനവും മനീഷ് മാധവൻ ഛായാഗ്രഹണവും നിർവഹിക്കുന്നു. നിലവിലെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളെ പ്രതിഫലിപ്പിക്കുന്ന വിഷയമായിരിക്കും ചിത്രത്തിന്റേത് എന്നാണ് ടീസർ നൽകുന്ന സൂചന.

അതേസമയം മാർക്കോണി മത്തായിക്ക് ശേഷം വിജയ് സേതുപതി അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണിത്. വെള്ളിത്തിരയിൽ ഏറെ തിരക്കുള്ള വിജയ് സേതുപതിയും ഇന്ദ്രജിത്തും നിത്യ മേനോനും ഇന്ദ്രൻസും ഒന്നിക്കുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകരും നോക്കികാണുന്നത്. നായകന്‍- നായിക സങ്കൽപ്പങ്ങളിൽ നിന്ന് പ്രമേയത്തിന് മുൻതൂക്കം നൽകിയാണ് ചിത്രം ഒരുക്കുന്നത്. ശ്രീകാന്ത് മുരളി, അതുല്യ ആഷാഠം, ഭഗത് മാനുവല്‍, ദീപക് പറമ്പോല്‍ തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്.

Read also: “ആകാശമായവളെ..”; ക്ലാസ്സ്മുറിയിലെ വൈറൽ ഗായകൻ ഇനി സിനിമയിൽ പാടും, അവസരം വാഗ്‌ദാനം ചെയ്‌ത്‌ സംവിധായകൻ പ്രജേഷ് സെൻ

ദേശീയ പുരസ്‌കാര ജേതാവായ സംവിധായകൻ സലിം അഹമ്മദിനോടൊപ്പം ആദാമിന്റെ മകൻ അബു, പത്തേമാരി തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ച വ്യക്തിയാണ് ഇന്ദു വി എസ്. അതുകൊണ്ടുതന്നെ ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് സിനിമാലോകവും കാത്തിരിക്കുന്നത്.

Story Highlights: Vijay sethupathi Nithya Menon starring film 19 (1) a teaser