കണ്ണിന് ചുറ്റുമുണ്ടാകുന്ന ഡാർക്ക് സർക്കിൾസ് ചിലപ്പോൾ രോഗലക്ഷണങ്ങളുമായേക്കാം

July 1, 2022

കണ്ണിന് ചുറ്റുമുണ്ടാകുന്ന ഡാർക്ക് സർക്കിൾസ് ഇന്ന് നിരവധിയാളുകളിൽ കണ്ടുവരുന്ന ഒന്നാണ്. കണ്ണിന് ചുറ്റുമുള്ള പേശികളിലും കോശങ്ങളിലും ഉണ്ടാകുന്ന സ്ട്രെയിനാണ് കൺ തടങ്ങളിൽ ഉണ്ടാകുന്ന കറുപ്പിന് പിന്നിൽ. അതുപോലെ തന്നെ ഉറക്കമില്ലായ്‌മ, മനസ്സിന് ഉണ്ടാകുന്ന പ്രയാസങ്ങള്‍, ടെന്‍ഷന്‍, വിഷാദം, ഉത്കണ്ഠ എന്നിവയും ഇതിന് ഒരുപരിധിവരെ കാരണമാകാറുണ്ട്. എന്നാൽ കണ്ണിന് ചുറ്റുമുണ്ടാകുന്ന ഈ നിറവ്യത്യാസത്തെ ലളിതമായി കാണരുത്. കാരണം ഇത് ചിലപ്പോൾ രോഗലക്ഷണങ്ങളുമായിരിക്കാം. കണ്ണിന് ചുറ്റുമുണ്ടാകുന്ന നിറവ്യത്യാസത്തിലും നേരിയ ഡിഫറൻസ് കണ്ടുവരാറുണ്ട്. നേരിയ ബ്രൗൺ കളറും, കടുത്ത നീല നിറവുമൊക്കെ സൂക്ഷിച്ചുനോക്കിയാൽ ചിലരിൽ കാണാം.

ഉറക്കക്കുറവും ടെൻഷനുമൊക്കെ ഡാർക്ക് സർക്കിൾസിന് കാരണങ്ങളാണ്. അലർജി ഉള്ളവരിലും ജലദോഷം, മൂക്കടപ്പ് തുടങ്ങിയ അസുഖങ്ങൾ ഉള്ളപ്പോഴുമൊക്കെ കണ്ണിന് ചുറ്റും നിറവ്യത്യാസം കണ്ടുവരും. ഈ അവസ്ഥകളിൽ സൂക്ഷിച്ചുനോക്കിയാൽ നിങ്ങളുടെ കണ്ണുകളുടെ ചുറ്റിനുമുള്ളത് നീലനിറം ആണെന്ന് മനസിലാകും.

Read also: മക്കയിലേക്ക് കാൽനടയായി പോകണം; ഉന്തുവണ്ടിയുമായി 11 മാസം നീണ്ട യാത്ര, ഒടുവിൽ ആഗ്രഹം സഫലമാക്കി ആദം മുഹമ്മദ്…

എന്നാൽ കൂടുതലും ബ്രൗൺ കളർ കണ്ണിന് ചുറ്റിനുമുണ്ടാകുന്നതിന്റെ കാരണം സൂര്യപ്രകാശം കൂടുതലായി അടിക്കുന്നത് കാരണമാകാം. പ്രായം കൂടുംതോറും കണ്ണിനു ചുറ്റും ബ്രൗൺ നിറമാകും. സൺ പ്രൊട്ടക്ഷൻ ഫാക്ടർ, വിറ്റാമിന് സി സെറം എന്നിവയൊക്കെ ഈ നിറവ്യത്യാസത്തിന് പ്രതിരോധമായി ഉപയോഗിക്കാവുന്നതാണ്.

Read also: പാട്ട് മാത്രമല്ല സ്‌പീച്ചും പറയാനറിയാം മേഘ്‌നക്കുട്ടിക്ക്; ഹൃദയം കവർന്ന് കുഞ്ഞുഗായിക

ദിവസവും വെള്ളം ധാരാളം കുടിക്കുന്നത് കണ്‍തടങ്ങളിലെ കറുപ്പ് അകറ്റാന്‍ സഹായകമാകുന്ന ഒന്നാണ്. കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകളുടെ പ്രധാന കാരണം ഉറക്ക കുറവ് തന്നെയാണ്. അതിനാല്‍ കണ്ണുകളുടെ സൗന്ദര്യം വീണ്ടെടുക്കുന്നതിന് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം കൃത്യസമയത്ത് ഉറങ്ങുക എന്നതുതന്നെയാണ്. കണ്ണിന് ആവശ്യമായ റെസ്റ്റ് നൽകുന്നതോടെ കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം കുറയുകയും പതിയെ അത് ഇല്ലാണ്ടാവുകയും ചെയ്യുമെന്നാണ് പഠനങ്ങൾ പറയുന്നത്.

Story highlights: What causes dark circles under the eyes?

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!