“സ്നേഹമേ നിത്യസ്നേഹമേ..”; ദൈവീക ചൈതന്യത്തിൽ തിളങ്ങി ദേവനക്കുട്ടിയുടെ ഗാനം

August 5, 2022

ഫ്‌ളവേഴ്‌സ് ടോപ് സിംഗർ രണ്ടാം സീസണിലേക്ക് മത്സരാർത്ഥിയായി എത്തുന്നതിന് മുൻപ് തന്നെ താരമായിരുന്ന കുഞ്ഞു ഗായികയാണ് ദേവനശ്രിയ. ഇപ്പോൾ അതിമനോഹരമായ നിരവധി പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്‌ട ഗായികയായി മാറിയിരിക്കുന്നു ഈ കുഞ്ഞു പാട്ടുകാരി.

സമൂഹമാധ്യമങ്ങളിൽ ദേവനശ്രിയയുടെ ഒരു പ്രകടനം വളരെയധികം ശ്രദ്ധനേടിയതിന് പിന്നാലെയാണ് ഈ മിടുക്കി പാട്ടുവേദിയിൽ മാറ്റുരയ്ക്കാൻ എത്തിയത്. മികച്ച ആലാപന മികവ് കാഴ്ചവയ്ക്കാറുള്ള ദേവനക്കുട്ടി ഇപ്പോൾ മറ്റൊരു ഗാനത്തിലൂടെ വേദിയെ വിസ്മയിപ്പിച്ചിരിക്കുകയാണ്.

മോഹൻലാലും മീനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘വർണ്ണപ്പകിട്ട്’ എന്ന ചിത്രത്തിലെ “അനുപമ സ്നേഹ ചൈതന്യമേ..” എന്ന് തുടങ്ങുന്ന ഗാനമാണ് ദേവനക്കുട്ടി വേദിയിൽ ആലപിച്ചത്. വിദ്യ സാഗർ സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ഗിരീഷ് പുത്തഞ്ചേരിയാണ്.

മലയാളികളുടെ വാനമ്പാടി കെ.എസ്.ചിത്ര ആലപിച്ച ഈ ഗാനവുമായി എത്തി പാട്ടുവേദിയുടെ കൈയടിയും പ്രശംസയും ഏറ്റുവാങ്ങുകയായിരുന്നു പ്രിയ പാട്ടുകാരി ദേവനക്കുട്ടി. ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കൊച്ചു ഗായകരുടെ ആലാപനത്തിൽ വിധികർത്താക്കൾ മതിമറന്നുപോയ മനോഹരമായ ഒരുപാട് നിമിഷങ്ങൾ വേദിയിൽ അരങ്ങേറിയിട്ടുണ്ട്. ഇപ്പോൾ അത്തരത്തിലൊരു നിമിഷത്തിനാണ് വേദി വീണ്ടും സാക്ഷ്യം വഹിച്ചിരിക്കുന്നത്.

Read More: “മറന്നുവോ പൂമകളെ..”; മനസ്സിനെ നൊമ്പരപ്പെടുത്തുന്ന വിരഹാർദ്ര ഗാനം പാടി സംസ്ഥാന സമ്മേളന വേദിയുടെ മനസ്സ് നിറച്ച് കലാഭവൻ ഷാജോൺ

വലിയ ആരാധകവൃന്ദമാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കുരുന്നു ഗായകർക്ക് മലയാളി പ്രേക്ഷകർക്കിടയിലുള്ളത്. ചെറിയ പ്രായത്തിൽ തന്നെ ഈ കൊച്ചു ഗായകർ അനുഭവസ്ഥരായ ഗായകർ ആലപിക്കുന്നത് പോലെ പാട്ട് പാടി പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും കൈയടി ഏറ്റുവാങ്ങുന്നത് വേദിയിലെ സ്ഥിരം കാഴ്‌ചയാണ്‌.

Story Highlights: Devanasriya beautiful song

.