ഹിറ്റ് ബോളിവുഡ് ഗാനത്തിന് ചുവടുവെച്ച് ജർമൻ നർത്തകർ- ഹൃദ്യമായൊരു കാഴ്ച

August 6, 2022

ബോളിവുഡിന്റെ മാസ്മരിക സംഗീതത്തിൽ മയങ്ങാത്തവരില്ല. അത്രയധികം ആരാധകർ ഓരോ പാട്ടിനും ലോകമെമ്പാടുമുണ്ട്. അതിനാൽ തന്നെ വിദേശികൾ ഇന്ത്യൻ ഗാനങ്ങൾ ഏറ്റെടുക്കുന്നത് എപ്പോഴും ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ, പതഖ ഗുഡ്ഡി എന്ന ഹിറ്റ് ഗാനത്തിന് ചുവടുവയ്ക്കുന്ന ജർമൻ നർത്തകർ താരമാകുകയാണ്. എ ആർ റഹ്‌മാന്റെ സംഗീതത്തിൽ ഒരുങ്ങിയ ഈ ഗാനത്തിന് മനോഹരമായ ചുവടുകളാണ് ഈ നർത്തകർ കാഴ്ചവയ്ക്കുന്നത്.

ജർമ്മനിയിലെ പാഡർബോണിൽ നിന്നുള്ള പലീന പലീവയാണ് ഇപ്പോൾ വൈറലായ വിഡിയോ പോസ്റ്റ് ചെയ്തത്. അവർക്കൊപ്പം എമിലിയ എന്ന മറ്റൊരു നർത്തകിയും ചുവടുവയ്ക്കുന്നു. ഗാനത്തിന്റെ റീമിക്സ് ചെയ്ത പതിപ്പിനാണ് അവർ ആവേശം കൊള്ളിച്ചുകൊണ്ടുള്ള ചുവടുകൾ പകർന്നത്. ഇരുവരുടെയും ചുവടുകൾ തീർച്ചയായുംആളുകളെ ആകർഷിക്കുന്നതാണ്.

ഇന്ത്യൻ ഗാനങ്ങൾ എന്നും വിദേശികളുടെ ഇഷ്ടം കവരാറുണ്ട്, പ്രത്യേകിച്ച് ബോളിവുഡ് ഗാനങ്ങൾ. ലോകമെമ്പാടുമുള്ള ആളുകൾ ഇങ്ങനെ ഹിറ്റ് ഗാനങ്ങൾക്ക് ചുവടുവയ്ക്കാറുണ്ട്. അമേരിക്കയിൽ നിന്നുള്ള നർത്തകിയായ ഒമല തന്റെ മികച്ച നൃത്ത വൈദഗ്ധ്യത്തിന് ശ്രദ്ധനേടിയ ആളാണ്. ബാംഗ്ര ചുവടുകളിലൂടെയാണ് ഈ വിദേശ വനിത ശ്രദ്ധനേറ്റിയിട്ടുള്ളത്.

Read Also: ‘മൈക്ക് കയ്യിലുണ്ടല്ലോ, അപ്പോ മൈക്കിൾ ജാക്സൺ തന്നെ..’- ചിരിപടർത്തി ഒരു കുഞ്ഞു മിടുക്കി

അടുത്തിടെ ബോളിവുഡിലെ ഒരു ഹിറ്റ് ഗാനത്തിന് ചുവടുവയ്ക്കുന്ന ഒരുകൂട്ടം കൊറിയൻ വിദ്യാർത്ഥികളുടെ വിഡിയോ വളരെയധികം ശ്രദ്ധനേടിയിരുന്നു. അതായത് ഇന്ത്യൻ സംഗീതത്തിന്റെയും താളത്തിന്റെയും മേന്മ അങ്ങ് കൊറിയയിലും എത്തി. ഗാഗ്ര എന്ന ജനപ്രിയ ഗാനത്തിന് നൃത്തം ചെയ്യുകയാണ് കൊറിയൻ വിദ്യാർത്ഥികൾ.

Story highlights- German dancers grooving to bollywood song