പിങ്കിൽ താരശോഭയോടെ കല്യാണി പ്രിയദർശൻ- ചിത്രങ്ങൾ
മലയാളികളുടെ പ്രിയ സംവിധായകൻ പ്രിയദർശന്റെയും ലിസിയുടെയും മകളായ കല്യാണി അഭിനയലോകത്ത് സജീവമാണ്. 2013ലാണ് സിനിമാ മേഖലയിലേക്ക് എത്തിയതെങ്കിലും 2017ലാണ് ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയത്. തെലുങ്ക് ചിത്രമായ ഹലോയിൽ അഖിൽ അക്കിനേനിയുടെ നായികയായാണ് കല്യാണി തുടക്കം കുറിച്ചത്. വിവിധ ഭാഷകളിലായി ഒട്ടേറെ ചിത്രങ്ങളുമായി തിരക്കിലാണ് നടി.
ഇപ്പോഴിതാ, മനോഹരമായ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് കല്യാണി പ്രിയദർശൻ. പിങ്ക് ലഹങ്കയിലാണ് കല്യാണി ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. മനോഹരമായ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്. അതേസമയം, കരിയറിൽ ഒട്ടേറെ തിരക്കുകളുമായി സജീവമാകുകയാണ് നടി.
കല്യാണി തന്റെ കരിയർ ആരംഭിച്ചത് പ്രൊഡക്ഷൻ ഡിസൈനർ സാബു സിറിലിന്റെ അസിസ്റ്റന്റായിട്ടാണ്. 2013 ൽ പുറത്തിറങ്ങിയ ഹൃത്വിക് റോഷൻ അഭിനയിച്ച ബോളിവുഡ് ചിത്രം ‘ക്രിഷ് 3’യിലൂടെയാണ് നടി സിനിമാ ലോകത്തേക്ക് എത്തിയത്.കുറച്ച് വർഷങ്ങൾ ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിച്ചതിന് ശേഷം കല്യാണി അഭിനയത്തിലേക്ക് ചുവടുമാറ്റി. തെലുങ്കിലെ രണ്ട് സിനിമകൾക്ക് ശേഷം ശിവകാർത്തികേയൻ നായകനായ ‘ഹീറോ’ എന്ന ചിത്രത്തിലൂടെയാണ് കല്യാണി തമിഴിൽ അരങ്ങേറ്റം കുറിച്ചത്.
വളരെ പ്രതീക്ഷയോടെ ആരാധകർ കാത്തിരുന്ന കല്യാണിയുടെ ആദ്യ മലയാള ചിത്രമാണ് വരനെ ആവശ്യമുണ്ട്. സുരേഷ് ഗോപി, ശോഭന, ഉർവശി, കെ പി എ സി ലളിത, ദുൽഖർ സൽമാൻ മുതലായവരാണ് കല്യാണിക്കൊപ്പം വേഷമിട്ടത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമായ ‘ഹൃദയ’ത്തിലാണ് കല്യാണി പ്രിയദർശൻ ഏറ്റവുമൊടുവിൽ വേഷമിട്ടത്. പ്രണവ് മോഹൻലാലായിരുന്നു നായകൻ. അച്ഛൻ പ്രിയദർശന്റെ ചിത്രമായ ‘മരക്കാർ: അറബിക്കടാലിന്റെ സിംഹം’ എന്ന സിനിമയിലും കല്യാണി വേഷമിട്ടിരുന്നു. കൂടാതെ, തമിഴിലും തെലുങ്കിലുമായി ഒട്ടേറെ ചിത്രങ്ങൾ റിലീസിന് ഒരുങ്ങുന്നുണ്ട്.
Story highlights- kalyani priyadarshan latest photoshoot