“പേടിപ്പിക്കാൻ വന്നതാ, പറഞ്ഞ് വന്നപ്പോ വൻ കോമഡിയായി..”; കുട്ടി കലവറ വേദിയിലെ ചിരി നിമിഷങ്ങൾ

August 23, 2022

രുചിവേദിയിൽ അരങ്ങേറുന്ന രസകരമായ പല സംഭവങ്ങളും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാറുണ്ട്. ചിരിയുടെയും രുചിയുടെയും സുന്ദരനിമിഷങ്ങൾ സമ്മാനിക്കുന്ന കുട്ടി കലവറ സീനിയേഴ്‌സ് വേദിയെ നെഞ്ചിലേറ്റുകയാണ് ഇപ്പോൾ മലയാളികൾ. സിനിമ സീരിയൽ താരങ്ങൾക്കൊപ്പം കോമഡി രാജാക്കന്മാരും ഗായകരും ഒത്തുചേരുന്ന ഈ വേദി പാട്ടും നൃത്തവും കോമഡിയും ഗെയിമും പാചകവും ഒക്കെ ചേർന്ന് ഓരോ എപ്പിസോഡിലും വ്യത്യസ്തതകളുമായാണ് പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നത്.

ഇപ്പോൾ പരിപാടിയിൽ അരങ്ങേറിയ വ്യത്യസ്‌തമായ ടാസ്ക്കിലെ ചില നിമിഷങ്ങളാണ് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നത്. തന്നിരിക്കുന്ന ഡയലോഗ് തിരഞ്ഞെടുക്കപ്പെടുന്ന വ്യത്യസ്‌തമായ വികാരങ്ങളിൽ അവതരിപ്പിക്കുക എന്നതായിരുന്നു താരങ്ങൾക്കുള്ള ടാസ്ക്ക്. രാജാവിൻറെ മകൻ എന്ന മോഹൻലാൽ ചിത്രത്തിലെ “ഒരിക്കൽ രാജുമോൻ എന്നോട് ചോദിച്ചു..” എന്ന ഡയലോഗായിരുന്നു വേദിയിൽ പറയേണ്ടിയിരുന്നത്.

വേദിയിലെ താരമായ ഇമ്രാൻ ഖാന് ഭയാനകമായി പേടിപ്പിക്കുന്ന രീതിയിൽ ഈ ഡയലോഗ് മറ്റൊരു താരമായ സ്വർണ്ണയോട് പറയാനുള്ള ടാസ്‌ക്കാണ് ലഭിച്ചത്. എന്നാൽ ഇമ്രാൻ പറഞ്ഞു വന്നപ്പോൾ സംഭവം വൻ കോമഡിയായി എന്നാണ് മറ്റ്‌ താരങ്ങൾ അഭിപ്രായപ്പെട്ടത്. ഇതോടെ വേദിയെ പൊട്ടിച്ചിരിപ്പിച്ച ഒരു നിമിഷമായി ഇത് മാറുകയായിരുന്നു.

Read More: കലാഭവൻ മണിയുടെ നൊമ്പരപ്പെടുത്തുന്ന പാട്ട് പാടി അറിവിന്റെ വേദിയുടെ മിഴിയും മനസ്സും നിറച്ച് സാജൻ പള്ളുരുത്തി

മിനിസ്‌ക്രീനിലെ മിന്നും താരങ്ങളാണ് കുട്ടി കലവറയിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ ദിവസം മറ്റൊരു ടാസ്‌ക്കാണ് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചത്. ഇടിയപ്പവും മുട്ടക്കറിയും ഉണ്ടാക്കുക എന്നുള്ളതായിരുന്നു മത്സരാർത്ഥികൾക്കുള്ള ടാസ്ക്ക്. തങ്ങൾ ഉണ്ടാക്കിയ മുട്ടക്കറിക്ക് നറി സോംബരി മുട്ടക്കറി എന്നാണ് പേരിട്ടിരിക്കുന്നതെന്നാണ് റാഫി പറയുന്നത്. അടുത്ത ടീമിന്റെ മുട്ടക്കറിയുടെ പേരായിരുന്നു അതിലും രസകരം. തെലുങ്ക് സിനിമ താരങ്ങളായ അല്ലു അർജുനും രാം ചരണും വേണ്ടി ഉണ്ടാക്കിയ മുട്ടക്കറിക്ക് നക്കു നാവേ ചാലാ മുട്ടക്കറി എന്നാണ് പേരിട്ടിരിക്കുന്നതെന്ന് പറയുകയാണ് മത്സരാർത്ഥികൾ.

Story Highlights: Kutti kalavara funny moments on stage