ഹിറ്റ് ഗാനത്തിനൊപ്പം ചുവടുവെച്ച് ശില്പ ബാലയും ഭർത്താവും; പക്ഷേ ശ്രദ്ധ കവർന്നത് മകൾ- വിഡിയോ

August 10, 2022

അഭിനേത്രിയും അവതാരകയുമായ ശിൽപ ബാല തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ എപ്പോഴും ആരാധകരെ രസിപ്പിക്കാറുണ്ട്. ഭർത്താവ് വിഷ്ണുവിനൊപ്പം ഒട്ടേറെ നൃത്തവിഡിയോകൾ പങ്കുവയ്ക്കാറുള്ള ശില്പ ബാല ഇപ്പോഴിതാ, ഒരു കുടുംബ നൃത്തവുമായി എത്തിയിരിക്കുകയാണ്. അടുത്തിടെ സമൂഹമാധ്യമങ്ങളിൽ ഹിറ്റായ തെലുങ്ക് ഗാനത്തിനൊപ്പമാണ് ശില്പ ബാലയും ഭർത്താവും ചുവടുവയ്ക്കുന്നത്.

എന്നാൽ, നൃത്തത്തിലുടനീളം ശ്രദ്ധകവരുന്നത് മകൾ യാമികയാണ്. മനോഹരമായ ചുവടുകൾ അച്ഛനും അമ്മയ്ക്കും ഒപ്പം പകർത്താൻ ശ്രമിക്കുകയാണ് ഈ കുഞ്ഞു മിടുക്കി. അതേസമയം, പൃഥ്വിരാജ് നായകനായി എത്തിയ കടുവ എന്ന ചിത്രത്തിലെ പാലാ പള്ളി എന്ന ഗാനത്തിനും ശിൽപയും ഭർത്താവും ചുവടുവെച്ചിരുന്നു. ശിൽപയെ പോലെ തന്നെ ഭർത്താവ് വിഷ്ണുവും നർത്തകനാണ്.മുൻപും ഒന്നിച്ചുള്ള നൃത്തപ്രകടനത്തിലൂടെ ശിൽപ ബാലയും ഭർത്താവും ശ്രദ്ധകവർന്നിട്ടുണ്ട്. മാത്രമല്ല, ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിൽ അഭിനയിച്ച ബാലതാരവുമാണ് വിഷ്ണു.

പ്രൊഫഷണൽ ജീവിതത്തിൽ ഓങ്കോളജി ഡിപ്പാർട്മെന്റിൽ ഡോക്ടറാണ് വിഷ്ണു. തിരക്കുകൾക്കിടയിലും ശില്പയ്ക്കൊപ്പം സമൂഹമാധ്യമങ്ങളിൽ വിഷ്ണു നൃത്തവുമായി എത്താറുണ്ട്. ബിഗിൽ ബിഗിൽ എന്ന ഗാനത്തിനാണ് മുൻപ് ഇവർ ചുവടുവെച്ചിരുന്നത്.

Read Also: നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്ന് വീണ് അമ്മയും മകനും; അത്ഭുതകരമായി രക്ഷപ്പെട്ടത് റെയിൽവേ ഉദ്യോഗസ്ഥയുടെ സമയോചിത ഇടപെടൽ മൂലം

അഭിനേത്രി എന്നതിലുപരി സിനിമയിലെ സൗഹൃദങ്ങളിലൂടെയാണ് ശില്പ ബാല ശ്രദ്ധേയയായത്. സിനിമയിൽ ഭാവന, രമ്യ നമ്പീശൻ, സയനോര, മൃദുല, ശില്പ ബാല എന്നിവർക്കിടയിലെ സൗഹൃദം പ്രസിദ്ധമാണ്. വിവാഹശേഷം ബാംഗ്ലൂർ സ്ഥിരതാമസമാക്കിയ ഭാവന ഇടവേളകളിൽ നാട്ടിലേക്ക് വരുമ്പോൾ ഇവർക്കൊപ്പം ഒത്തുചേരാറുണ്ട്. വിവാഹശേഷം യുട്യൂബ് ചാനലുമായി സജീവമാണ് ശില്പ ബാല. മകളുടെയും കുടുംബത്തിന്റെയും വിശേഷങ്ങളെല്ലാം നടി പങ്കുവയ്ക്കാറുണ്ട്.

Story highlights- shilpa bala dance with husband and daughter

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!