‘സ്വർഗ്ഗത്തിലോ നമ്മൾ സ്വപ്നത്തിലോ..’- പാട്ടിന്റെ മധുരലഹരി പകർന്ന് ശ്രീനന്ദ്; വിഡിയോ

August 5, 2022

ശ്രുതിവസന്തത്തിന്റെ വർണ്ണപകിട്ടാർന്ന മത്സര വേദിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. കുരുന്നുഗായകരുടെ സർഗ്ഗ പ്രതിഭ കണ്ടെത്താനും അവയെ പ്രതിഫലിപ്പിക്കാനും ഫ്‌ളവേഴ്‌സ് ടോപ് സിംഗർ നടത്തുന്ന ശ്രമങ്ങൾ ചെറുതല്ല. മനോഹരങ്ങളായ ഒട്ടേറെ നിമിഷങ്ങളും അവിസ്മരണീയമായ അനുഭവങ്ങളുമെല്ലാം ടോപ് സിംഗറിൽ പിറക്കാറുണ്ട്. ഇപ്പോഴിതാ, അത്തരത്തിലൊരു വിസ്മയ നിമിഷം പിറന്നിരിക്കുകയാണ്.

ശ്രീനന്ദ് ആണ് ഇത്തവണ പാട്ടിലൂടെ വിസ്മയിപ്പിച്ചിരിക്കുന്നത്. അതിമനോഹരമായ ആലാപന അവൈദഗ്ധ്യം കൊണ്ട് മുൻപും ശ്രീനന്ദ് അമ്പരപ്പിച്ചിട്ടുണ്ട്. ഇപ്പോൾ എക്കാലത്തെയും ഹിറ്റ് ഗാനമായ ‘സ്വർഗ്ഗത്തിലോ നമ്മൾ സ്വപ്നത്തിലോ..’ എന്ന ഗാനമാണ് ശ്രീനന്ദ് ആലപിക്കുന്നത്.

പാട്ടുവേദിയിലെ വിനീത ഗായകനാണ് ശ്രീനന്ദ്. ഓരോ പാട്ടിനോടും വളരെയധികം നീതി പുലർത്തുന്ന ഈ കുഞ്ഞു കലാകാരൻ മലയാളികളുടെ ഇഷ്ടം കവർന്നത് വളരെ പെട്ടെന്നാണ്. ലോകമലയാളികള്‍ക്ക് പാട്ട് വിസ്മയങ്ങള്‍ സമ്മാനിക്കുന്ന ഫ്‌ളവേഴ്‌സ് ടോപ് സിംഗറിൽ ഏറെ പ്രിയപ്പെട്ട അച്ഛനെ ഓര്‍ത്ത് ടോപ് സിംഗര്‍ വേദിയില്‍ ശ്രീനന്ദ് പാടിയത് മുൻപ് ശ്രദ്ധനേടിയിരുന്നു. സൂര്യനായ് തഴുകിയുറക്കമുണര്‍ത്തുമെന്‍
അച്ഛനെയാണെനിക്കിഷ്ടം… എന്ന ഗാനമായിരുന്നു അന്ന് ശ്രീനന്ദ് പാടിയത്.

Read Also: വനമധ്യത്തിൽ കുടുങ്ങിയ മൂന്ന് ഗർഭിണികളെ രക്ഷിച്ചു; കേരളാ പൊലീസിനും ആരോഗ്യപ്രവർത്തകർക്കും അഭിനന്ദനങ്ങളറിയിച്ച് ആരോഗ്യമന്ത്രി

പാട്ടുവേദിയിലെ വിധികർത്താവായ എം ജി ശ്രീകുമാർ ആലപിച്ച ചന്ദനമണി സന്ധ്യകളുടെ എന്ന ഗാനത്തിലൂടെയും ഇദ്ദേഹം അമ്പരപ്പിച്ചിരുന്നു. എല്ലാവരും വളരെയധികം ആവേശത്തോടെ ശ്രീനന്ദിന്റെ പ്രകടനത്തിനായി കാത്തിരിക്കുകയായിരുന്നു. പാടി തീർന്നതും വിധികർത്താക്കൾ ഒന്നായി വേദിയിലേക്ക് എത്തി. ശ്രീനന്ദിനെ എടുത്തുയർത്തിയതും സ്നേഹചുംബനങ്ങൾ നൽകിയും അവർ വാരിപ്പുണർന്നതും വളരെയേറെ ശ്രദ്ധനേടിയിരുന്നു.

Story highlights- sreenand sings evergreen song swargathilo