ഒടിഞ്ഞ കാലുമായി സുദേവിന്റെ നൃത്തം; അമ്മ വന്നപ്പോൾ ട്വിസ്റ്റ്- വിഡിയോ

August 9, 2022

മൈ ലൈഫ് പാർട്ണർ എന്ന മലയാള ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് സുദേവ് ​​നായർ. ആരും ചെയ്യാൻ മടിക്കുന്ന ഒരു കഥാപാത്രത്തെ മികച്ച പ്രകടനത്തിലൂടെ മികവാക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഈ പ്രകടനം സുദേവിന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിക്കൊടുത്തു. അനാർക്കലിയിലും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ സുദേവ് അവതരിപ്പിച്ചു. സമൂഹമാധ്യമങ്ങളിലും സജീവമായ സുദേവ് ഇപ്പോഴിതാ, ഒരു രസികൻ വിഡിയോ പങ്കുവെച്ചിരിക്കുകയാണ്.

ഒടിഞ്ഞ കാലുമായി നൃത്തം ചെയ്യുകയാണ് താരം. കാലിൽ പ്ലാസ്റ്ററും ഇട്ട് വാക്കറിലാണ് സുദേവ് നൃത്തം ചെയ്യുന്നത്. രസകരമായ ഈ നൃത്തം സുദേവന്റെ അച്ഛൻ അരികിലിരുന്ന് പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാൽ ഇവിടേക്ക് ‘അമ്മ എത്തിയതോടെ കാര്യം മറ്റൊരു വഴിക്കായി. സുദേവിനെ അടിയും നൽകി മുറിയിലേക്ക് ‘അമ്മ വിട്ടു. അച്ഛൻ പെട്ടെന്ന് പത്രമെടുത്ത് ഒന്നുമറിയാത്ത ഭാവത്തിലും ഇരുന്നു. രസകരമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ വളരെയേറെ ശ്രദ്ധേയമായിക്കഴിഞ്ഞു.

READ aLSO: “ഈസി ചേട്ടാ..”; ഋഷഭ് പന്തും സഞ്ജു സാംസണും തമ്മിലുള്ള രസകരമായ മലയാള സംഭാഷണം- വിഡിയോ

കരിയറിന്റെ തുടക്കത്തിൽ തന്നെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ സുദേവ് ​​നായർ സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ വളരെയേറെ ശ്രദ്ധ ചെലുത്താറുണ്ട്. സുദേവന്റെ ഫാഷൻ പ്രണയവും വളരെയേറെ ശ്രദ്ധനേടിയിട്ടുണ്ട്. ഹൃത്വിക് റോഷന്റെ കടുത്ത ആരാധകനായ സുദേവ് നായർ പലപ്പോഴും നടന്റെ ശൈലിയും രൂപവും അനുകരിക്കാറുണ്ട്. ഗുലാബ് ഗാംഗ് എന്ന ചിത്രത്തിലൂടെയാണ് സുദേവ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. അനാർക്കലി, കരിങ്കുന്നം 6’എസ്, എസ്ര, അബ്രഹാമിന്റെ സന്തതികൾ എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് ശ്രദ്ധേയമായ മലയാള ചിത്രങ്ങൾ.

Story highlights- sudev nair funny video