“ഇന്ന് നീ ബൗളിംഗ്, ഞാൻ ബാറ്റിംഗ്..”; വ്യത്യസ്തതകളുമായി തീർപ്പിന്റെ അടുത്ത ടീസറെത്തി

August 6, 2022

മുരളി ഗോപിയും രതീഷ് അമ്പാട്ടും കമ്മാര സംഭവം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ‘തീർപ്പ്.’ ഒരുപാട് നാളുകൾക്ക് ശേഷം പൃഥ്വിരാജ് സഹോദരനായ ഇന്ദ്രജിത്തിനൊപ്പം അഭിനയിക്കുന്ന ചിത്രം കൂടിയാണ് തീർപ്പ്. ചിത്രത്തിന്റെ ആദ്യ ടീസർ നേരത്തെ തന്നെ പുറത്തു വന്നിരുന്നു.

ഇപ്പോൾ ചിത്രത്തിന്റെ രണ്ടാമത്തെ ടീസർ പുറത്തു വന്നിരിക്കുകയാണ്. ആദ്യ ടീസറിൽ നിന്ന് തീർത്തും വ്യത്യസ്‌തമായ ഒരു ടീസറാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. കടുവയുടെ വമ്പൻ വിജയത്തിന് ശേഷം തിയേറ്ററുകളെ ഇളക്കി മറിക്കാനാണ് പൃഥ്വിരാജിന്റെ തീർപ്പ് റിലീസിനൊരുങ്ങുന്നത്.

അതേ സമയം കാപ്പയിലാണ് പൃഥ്വിരാജ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. പ്രഖ്യാപിച്ച സമയം മുതൽ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ഷാജി കൈലാസ്-പൃഥ്വിരാജ് കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന കാപ്പ. ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്ന കാപ്പയുടെ ചിത്രങ്ങളും മേക്കിങ് വിഡിയോകളുമൊക്കെ നടൻ പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ടായിരുന്നു കടുവ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഷാജി കൈലാസ്-പൃഥ്വിരാജ് സുകുമാരൻ കൂട്ടുകെട്ടിലൊരുങ്ങുന്ന കാപ്പയുടെ ചിത്രീകരണം ജൂലൈ 15 നാണ് ആരംഭിച്ചത്.

Read More: “ആക്ഷൻ പറഞ്ഞു, ലാലേട്ടനെ ചവിട്ടി, സഹദേവൻ നെഞ്ചുമടിച്ച് താഴെ..”; ദൃശ്യത്തിലെ ക്ലൈമാക്സ് രംഗത്തിന്റെ രസകരമായ പിന്നാമ്പുറ വിശേഷങ്ങൾ പങ്കുവെച്ച് ഷാജോൺ

ആസിഫ് അലിയും അന്ന ബെന്നും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജി.ആർ.ഇന്ദുഗോപന്റെ ‘ശംഖുമുഖി എന്ന നോവലിനെ ആസ്‌പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. തിയേറ്റര്‍ ഓഫ് ഡ്രീംസ്, ഫെഫ്‍കെ റൈറ്റേഴ്‌സ് യൂണിയൻ എന്നിവരുടെ സഹകരണത്തിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Story Highlights: Theerppu second teaser released