നെഞ്ചെരിച്ചിലിന് ഉടനടി പരിഹാരം കാണാൻ ചില പൊടിക്കൈകൾ
പലപ്പോഴും ആളുകൾ അഭിമുഖീകരിക്കാറുള്ള പ്രശ്നമാണ് നെഞ്ചെരിച്ചിൽ. കത്തുന്ന വേദന സമ്മാനിക്കുന്ന നെഞ്ചെരിച്ചിലിന് വിവിധ കാരണങ്ങളുണ്ട്. മാത്രമല്ല, നെഞ്ചെരിച്ചിൽ ഒഴിവാക്കാൻ വീട്ടിൽ തന്നെ പരിഹാരവുമുണ്ട്.
ദഹനത്തെ സഹായിക്കുന്ന വീര്യംകൂടിയ ദഹനരസങ്ങളും പകുതി ദഹിച്ച ഭക്ഷണങ്ങളും തിരികെ തെറ്റായ ദിശയില്‍ ആമാശയത്തില്‍നിന്ന് അന്നനാളത്തിലേക്ക് കടക്കുമ്പോഴാണ് നെഞ്ചെരിച്ചില്‍ അനുഭവപ്പെടുക.
അന്നനാളത്തിൽ കത്തുന്ന പോലെയുള്ള അനുഭവമാണ് ഉണ്ടാകുക. ചിലപ്പോൾ കഴിക്കുന്ന ചില ഭക്ഷണങ്ങൾ കൊണ്ടും വയറ്റിലെ അമ്ലം തിരിച്ചു അന്നനാളത്തിലേക്ക് പോകുന്ന രോഗാവസ്ഥ കൊണ്ടും നെഞ്ചെരിച്ചിൽ സംഭവിക്കാം. രോഗാവസ്ഥയിലാണെന്ന് തിരിച്ചറിഞ്ഞാൽ അത് ചികിൽസിച്ച് ഭേദമാക്കണം.
നെഞ്ചെരിച്ചിലിനുള്ള വിവിധ വീട്ടുവൈദ്യങ്ങളുടെ ഫലം ഓരോ വ്യക്തിക്കും വ്യത്യസ്തമായിരിക്കും. രോഗലക്ഷണങ്ങൾ തുടരുകയോ ഇടയ്ക്കിടെ ആവർത്തിക്കുകയോ ചെയ്താൽ ഡോക്ടറെ സമീപിക്കുന്നതാണ് നല്ലത്.
ചില സാഹചര്യങ്ങളിൽ, ഇറുകിയ വസ്ത്രം ധരിക്കുന്നത് നെഞ്ചെരിച്ചിലിന്റെ ലക്ഷണങ്ങളെ വർധിപ്പിക്കും. അങ്ങനെയുള്ളപ്പോൾ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കാൻ ശ്രമിക്കുക.
നെഞ്ചെരിച്ചിൽ അനുഭവപ്പെടുമ്പോൾ ഇരിക്കുകയോ കിടക്കുകയോ ആണെങ്കിൽ, എഴുന്നേറ്റുനിൽക്കാൻ ശ്രമിക്കുക. നിൽക്കുമ്പോഴും നെഞ്ചെരിച്ചിൽ ഉണ്ടായാൽ നിൽക്കുന്നതിന്റെ രീതി മാറ്റി നോക്കുക. രാത്രികാലത്ത് നെഞ്ചെരിച്ചിൽ അനുഭവപ്പെട്ടാൽ ഇടതുവശത്തേക്ക് ചെരിഞ്ഞു കിടക്കാൻ ശ്രമിക്കുക.
കിടക്കുമ്പോൾ ശരീരത്തിന്റെ മുകൾഭാഗം അല്പം ഉയർന്നിരിക്കാൻ ശ്രദ്ധിക്കണം.
നെഞ്ചെരിച്ചിൽ ശാന്തമാക്കാൻ ചില സാഹചര്യങ്ങളിൽ ബേക്കിംഗ് സോഡ സഹായിക്കും. കാരണം ഇത് വയറിലെ ആസിഡിനെ നിർവീര്യമാക്കും. ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ഒരു ഗ്ലാസ് വെള്ളത്തിൽ ലയിപ്പിക്കുക. ഈ മിശ്രിതം സാവധാനം കുടിക്കുക.
Read Also: ‘റിലീസ് ദിവസം ഞാൻ കരഞ്ഞുപോയി’; ഹൃദ്യമായ കുറിപ്പുമായി ദുൽഖർ സൽമാൻ
ഇഞ്ചിയും നെഞ്ചെരിച്ചിൽ കുറയ്ക്കാൻ സഹായിക്കും. എന്തെങ്കിലും പാനിയത്തിൽ ഇഞ്ചി ചേർത്ത് കുടിക്കാൻ ശ്രമിക്കുക. പതിവായി നെഞ്ചെരിച്ചിൽ അനുഭവപ്പെടുകയാണെങ്കിൽ, മസാലകൾ ആഹാരത്തിൽ നിന്നും ഒഴിവാക്കുന്നത് നല്ലതാണ്. അതുപോലെ, കൈതച്ചക്ക,ഓറഞ്ച്, വിവിധയിനം നാരങ്ങകൾ, മുളക്, തക്കാളി, വെളുത്തുള്ളി, ഉള്ളി എന്നിവ ഭക്ഷണത്തിൽ നിന്നും കുറയ്ക്കാൻ ശ്രമിക്കണം.
Story highlights- tips to relive heartburn