“ചുണ്ടത്ത് ചെത്തിപ്പൂ ..”; എം.ജി ശ്രീകുമാറും ചിത്ര അയ്യരും ചേർന്ന് ആലപിച്ച ഹിറ്റ് ഗാനവുമായി എത്തി ആൻ ബെൻസൺ പാട്ടുവേദിയെ വിസ്‌മയിപ്പിച്ച നിമിഷം

September 28, 2022

അതിമനോഹരമായ ആലാപനവുമായി വേദിയിൽ വിസ്‌മയം തീർക്കുന്ന പാട്ടുകാരിയാണ് ആൻ ബെൻസൺ. മികച്ച ആലാപനത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടഗായികയായി മാറിയ ആൻ ബെൻസന്റെ പാട്ടിന് ആരാധകരേറെയാണ്. പാട്ടുവേദിയിലെ മിടുക്കി ഗായികയാണ് ആൻ. അടിപൊളി ഗാനങ്ങളും മെലഡികളുമെല്ലാം വളരെ മനോഹരമായാണ് ഈ കൊച്ചു ഗായിക വേദിയിൽ പാടുന്നത്. വളരെ മികച്ച അഭിപ്രായമാണ് വിധികർത്താക്കൾ ആനിന്റെ പാട്ടിന് നൽകാറുള്ളത്.

മമ്മൂട്ടി നായകനായ ക്രോണിക്ക് ബാച്ച്ലർ എന്ന ചിത്രത്തിലെ “ചുണ്ടത്ത് ചെത്തിപ്പൂ ചെണ്ടു വിരിഞ്ഞു ..” എന്ന് തുടങ്ങുന്ന ഗാനമാണ് ആൻ വേദിയിൽ ആലപിച്ചത്. ദീപക് ദേവ് സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് കൈതപ്രമാണ്. എം.ജി ശ്രീകുമാറും ചിത്ര അയ്യരും ചേർന്നാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

എപ്പോഴത്തെയും പോലെ ആനിന്റെ ഈ ഗാനത്തിന് ശേഷവും മികച്ച അഭിപ്രായമാണ് വിധികർത്താക്കൾ പങ്കുവെച്ചത്. അവിശ്വസനീയമായ രീതിയിലാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ പല ഗായകരും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവരാറുള്ളത്. അത്തരത്തിലുള്ള അവിസ്‌മരണീയമായ നിമിഷങ്ങൾക്ക് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദി ഇതിന് മുൻപും സാക്ഷിയായിട്ടുണ്ട്. ഇപ്പോൾ ആനിന്റെ പാട്ടിലൂടെ അത്തരത്തിൽ മറ്റൊരു നിമിഷത്തിനാണ് വേദി വീണ്ടും സാക്ഷിയായത്.

Read More: “ചില സമയത്ത് മറവി ഒരനുഗ്രഹമാണ്..”; തന്റെ മറവിയെപ്പറ്റി മഞ്ജു വാര്യർ അറിവിന്റെ വേദിയിൽ…

അതേ സമയം ഫ്‌ളവേഴ്‌സ് ടോപ് സിംഗർ സീസൺ 2 വിജയിയായി ശ്രീനന്ദ് മാറിയപ്പോൾ രണ്ടാം സ്ഥാനം മിടുക്കി പാട്ടുകാരി ആൻ ബെൻസണും മൂന്നാം സ്ഥാനം അക്ഷിതുമാണ് നേടിയെടുത്തത്. മികച്ച ആലാപനത്തിലൂടെ വേദിയിൽ വിസ്‌മയം കാഴ്ച്ചവെയ്ക്കുന്ന പാട്ടുകാരനാണ് ഒന്നാം സ്ഥാനം നേടിയെടുത്ത ശ്രീനന്ദ്. ആലാപനത്തിനൊപ്പം ശ്രീനന്ദ് തിരഞ്ഞെടുക്കുന്ന പാട്ടുകളും പ്രേക്ഷകരെ ഈ കുഞ്ഞുഗായകന്റെ ആരാധകരാക്കി മാറ്റിയിട്ടുണ്ട്. മൂന്നാം സ്ഥാനം നേടിയെടുത്ത അക്ഷിത് പ്രായത്തെ വെല്ലുന്ന ആലാപന മികവുകൊണ്ട് നേരത്തെയും ശ്രദ്ധിക്കപ്പെട്ട പ്രതിഭയാണ്. അതിമനോഹരവും ഹൃദ്യവുമായ ഒട്ടേറെ പ്രകടനങ്ങളിലൂടെ വേദിയെ വിസ്‌മയിപ്പിച്ചിട്ടുണ്ട് ഈ കുഞ്ഞു ഗായകൻ.

Story Highlights: Ann benson sings a hit malayalam song