“അമ്പിളിക്കല ചൂടും നിൻ..”; ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയെ ഭക്തിസാന്ദ്രമാക്കിയ ആൻ ബെൻസന്റെ ഹൃദ്യമായ ആലാപനം

September 29, 2022

ഹൃദ്യമായ ആലാപനം കൊണ്ട് പാട്ടുവേദിയിൽ വിസ്‌മയം തീർത്ത പാട്ടുകാരിയാണ് ആൻ ബെൻസൺ. മികച്ച ആലാപനത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടഗായികയായി മാറിയ ആൻ ബെൻസന്റെ പാട്ടിന് ആരാധകരേറെയാണ്. പാട്ടുവേദിയിലെ മിടുക്കി ഗായികയാണ് ആൻ. അടിപൊളി ഗാനങ്ങളും മെലഡികളുമെല്ലാം വളരെ മനോഹരമായാണ് ഈ കൊച്ചു ഗായിക വേദിയിൽ പാടുന്നത്. വളരെ മികച്ച അഭിപ്രായമാണ് വിധികർത്താക്കൾ ആനിന്റെ പാട്ടിന് നൽകാറുള്ളത്.

ഇപ്പോൾ ഭക്തിസാന്ദ്രമായ ഒരു ഗാനം ആലപിച്ച് ഈ കൊച്ചു ഗായിക വേദിയുടെ മനസ്സ് നിറച്ച ഒരു നിമിഷമാണ് വീണ്ടും ശ്രദ്ധേയമായി മാറുന്നത്. ‘രാജശിൽപി’ എന്ന ചിത്രത്തിലെ “അമ്പിളിക്കല ചൂടും നിൻ തിരുജടയിലീ തുമ്പമലരിനും ഇടമില്ലേ…” എന്ന ഗാനമാണ് ആൻ വേദിയിൽ ആലപിച്ചത്. രവീന്ദ്രൻ മാഷ് സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ഒ.എൻ.വി കുറുപ്പാണ്. മലയാളികളുടെ പ്രിയ വാനമ്പാടി കെ.എസ് ചിത്രയാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

അവിശ്വസനീയമായ രീതിയിലാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ പല ഗായകരും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവരാറുള്ളത്. അത്തരത്തിലുള്ള അവിസ്‌മരണീയമായ നിമിഷങ്ങൾക്ക് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദി ഇതിന് മുൻപും സാക്ഷിയായിട്ടുണ്ട്. ഇപ്പോൾ ആനിന്റെ പാട്ടിലൂടെ അത്തരത്തിൽ മറ്റൊരു നിമിഷത്തിനാണ് വേദി വീണ്ടും സാക്ഷിയായത്.

അതേ സമയം ഫ്‌ളവേഴ്‌സ് ടോപ് സിംഗർ മൂന്നാം സീസണിലേക്ക് കടക്കുകയാണ്. തിരുവോണ ദിനത്തിലാണ് രണ്ടാം സീസൺ പൂർത്തിയായത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട പാട്ടുവേദിയുടെ സീസൺ 2 വിജയിയായി ശ്രീനന്ദ് മാറിയപ്പോൾ രണ്ടാം സ്ഥാനം മിടുക്കി പാട്ടുകാരി ആൻ ബെൻസണും മൂന്നാം സ്ഥാനം അക്ഷിതുമാണ് നേടിയെടുത്തത്.

Read More: ഇരുപത്തൊന്നാം വയസിൽ ആത്മഹത്യയിൽ നിന്നും രക്ഷിച്ച കൂർക്ക മെഴുക്കുപുരട്ടി- രസകരമായ അനുഭവവുമായി ഭാവന

മികച്ച ആലാപനത്തിലൂടെ വേദിയിൽ വിസ്‌മയം കാഴ്ച്ചവെയ്ക്കുന്ന പാട്ടുകാരനാണ് ഒന്നാം സ്ഥാനം നേടിയെടുത്ത ശ്രീനന്ദ്. ആലാപനത്തിനൊപ്പം ശ്രീനന്ദ് തിരഞ്ഞെടുക്കുന്ന പാട്ടുകളും പ്രേക്ഷകരെ ഈ കുഞ്ഞുഗായകന്റെ ആരാധകരാക്കി മാറ്റിയിട്ടുണ്ട്. മൂന്നാം സ്ഥാനം നേടിയെടുത്ത അക്ഷിത് പ്രായത്തെ വെല്ലുന്ന ആലാപന മികവുകൊണ്ട് നേരത്തെയും ശ്രദ്ധിക്കപ്പെട്ട പ്രതിഭയാണ്. അതിമനോഹരവും ഹൃദ്യവുമായ ഒട്ടേറെ പ്രകടനങ്ങളിലൂടെ വേദിയെ വിസ്‌മയിപ്പിച്ചിട്ടുണ്ട് ഈ കുഞ്ഞു ഗായകൻ.

Story Highlights: Ann benson sings an evergreen raveendran mashe song