മഞ്ജു വാര്യർക്ക് ഇങ്ങനെയും ഒരു പേരുണ്ടോ..; ഒരു ഷൂട്ടിംഗ് സെറ്റിൽ തന്നെ വിളിച്ചിരുന്ന മറ്റൊരു പേരിനെ പറ്റി താരം…

September 26, 2022

മലയാള സിനിമയുടെ അഭിമാന താരമാണ് മഞ്ജു വാര്യർ. വളരെ മികച്ച ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർ താരത്തെ നെഞ്ചോടേറ്റിയിട്ടുണ്ട്. അവിസ്‌മരണീയമായ ഒട്ടേറെ അഭിനയ മുഹൂർത്തങ്ങളാണ് താരം മലയാള സിനിമ പ്രേക്ഷകർക്ക് നൽകിയിട്ടുള്ളത്.

ഇപ്പോൾ മഞ്ജു വാര്യർ അറിവിന്റെ വേദിയിലെത്തിയ എപ്പിസോഡിലെ ചില നിമിഷങ്ങളാണ് ശ്രദ്ധേയമാവുന്നത്. ഉത്രാട ദിനത്തിലാണ് മഞ്ജു വാര്യർ അറിവിന്റെ വേദിയിലെ അതിഥിയായി എത്തിയത്. മഞ്ജുവിന് മറ്റൊരു പേരുണ്ടോ എന്ന് വേദിയിലെ റോബോട്ടിക് അവതാരകനായ കുട്ടേട്ടൻ ചോദിച്ചതോടെയാണ് രസകരമായ സംഭവം താരം പങ്കുവെയ്ക്കുന്നത്. ‘ദയ’ എന്ന ചിത്രത്തിൽ ആൺവേഷം കെട്ടി താരം അഭിനയിച്ചിരുന്നു. ആൺവേഷത്തിൽ വന്ന മഞ്ജുവിനെ സിനിമയുടെ സംവിധായകൻ അടക്കമുള്ളവർ മണികണ്ഠൻ എന്നാണ് വിളിച്ചതെന്നും താരം കൂട്ടിച്ചേർത്തു. അതീവ രസകരമായ ഒരു നിമിഷത്തിനാണ് അറിവിന്റെ വേദി സാക്ഷ്യം വഹിച്ചത്.

നേരത്തെ മോഹൻലാലിനൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങൾ താരം അറിവിന്റെ വേദിയിൽ പങ്കുവെച്ചിരുന്നു. ലാലേട്ടനൊപ്പം അഭിനയിക്കുമ്പോൾ ഇപ്പോഴും ഉള്ളിൽ പേടിയുണ്ടെന്നാണ് മഞ്‌ജു വാര്യർ പറയുന്നത്. അദ്ദേഹം കൂടെ അഭിനയിക്കുന്നവരെ ഏറെ സഹായിക്കുമെങ്കിലും ഇത്രയും വലിയ ഒരു ലെജന്റിന്റെ കൂടെയാണ് താൻ അഭിനയിക്കുന്നതെന്ന ചിന്ത പലപ്പോഴും തനിക്ക് ഉള്ളിലൊരു പരിഭ്രമം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് താരം പറയുന്നത്. എന്നാൽ അദ്ദേഹം കൂടെയുള്ള അഭിനേതാക്കളെ വളരെ കൂളാക്കുമെന്നും കുറച്ചു ദിവസങ്ങൾ കഴിയുമ്പോഴേക്കും നമുക്ക് ആ പേടിയൊക്കെ മാറുമെന്നും മഞ്‌ജു കൂട്ടിച്ചേർത്തു.

Read More: “പുനീതിന്റെ മരണം ഒരു വലിയ ഷോക്കായിരുന്നു..”; കന്നഡ സൂപ്പർതാരം പുനീത് രാജ്‌കുമാറിനെ പറ്റിയുള്ള ഓർമ്മകൾ പങ്കുവെച്ച് ഭാവന

വിനോദത്തോടൊപ്പം വിജ്ഞാനവും പകരുന്ന ഫ്‌ളവേഴ്‌സ് ഒരു കോടിക്ക് പ്രേക്ഷകർ ഏറെയാണ്. ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതെ പോരാടി മറ്റുള്ളവർക്ക് പ്രചോദനമാവുന്ന സാധാരണക്കാരായ മനുഷ്യരാണ് പലപ്പോഴും ഫ്‌ളവേഴ്‌സ് ഒരു കോടിയിൽ അതിഥികളായെത്തുന്നത്. അത് കൊണ്ട് തന്നെ വലിയ ഒരു പ്രേക്ഷകസമൂഹമാണ് പരിപാടിയിലെ അതിഥികളുടെ കഥകൾ കേൾക്കാനായി കാത്തിരിക്കുന്നത്.

Story Highlights: Manju warrier about a name she got from a film set