ഇനിയും എനിക്കിത് മറച്ചുവയ്ക്കാനാകില്ല, ഐശ്വര്യ റായിയോട് അസൂയ തോന്നുന്നു- കുറിപ്പുമായി മീന

September 30, 2022

ഒട്ടേറെ സിനിമകളിലൂടെ മനസ് കവർന്ന താരമാണ് മീന സാഗർ. അടുത്തിടെ മീനയുടെ ഭർത്താവിന്റെ വിയോഗത്തിൽ ആരാധകരും വളരെയധികം കരുതലും സ്നേഹവും പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, തനിക്ക് ജീവിതത്തിൽ ആദ്യമായി ഒരാളോട് അസൂയ തോന്നിയതായി മീന പറയുന്നു. മറ്റാരുമല്ല, ഐശ്വര്യ റായിയോടാണ് മീനയ്ക്ക് അസൂയ തോന്നുന്നത്.

മണിരത്‌നത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ പുതിയ റിലീസായ പൊന്നിയിൻ സെൽവൻ: ഒന്ന് എന്ന സിനിമയുടെ കാര്യം പങ്കുവയ്ക്ക്കുന്നതിനൊപ്പമാണ് ഐശ്വര്യ റായിയെക്കുറിച്ചും മീന കുറിച്ചിരിക്കുന്നത്. ഐശ്വര്യ റായ് ബച്ചൻ അവതരിപ്പിക്കുന്ന “നന്ദിനി” എന്ന കഥാപാത്രത്തെ അവതരിപ്പിക്കുക എന്നത് തന്റെ സ്വപ്നമായിരുന്നതായി മീന പറയുന്നു.

‘ശരി, എനിക്കിത് ഇനി മൂടിവെക്കാൻ കഴിയില്ല. അത് എന്നെ ശ്വാസം മുട്ടിക്കുന്നു. ഞാൻ അസൂയാലുവാണ്!! ജീവിതത്തിൽ ആദ്യമായി ഒരാളോട് എനിക്ക് അസൂയ തോന്നുന്നു. ഐശ്വര്യ റായ് ബച്ചൻ.. കാരണം അവർക്ക് PS1 ൽ എന്റെ സ്വപ്ന കഥാപാത്രമായ നന്ദിനിയെ അവതരിപ്പിക്കാൻ അവസരം കിട്ടി.. തകർപ്പൻ വിജയത്തിന് അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും എല്ലാ ആശംസകളും നേരുന്നു’- മീന കുറിക്കുന്നു.

read Also: ലോകമലയാളികൾക്ക് പാട്ടിന്റെ പൂക്കാലമൊരുക്കാൻ ‘ഫ്‌ളവേഴ്‌സ് ടോപ് സിംഗർ സീസൺ 3’- ഞായറാഴ്ച ഉദ്‌ഘാടനരാവ് കാണാം

ചിത്രം ഇന്നാണ് തിയേറ്ററുകളിലേക്ക് എത്തിയത്. ലൈക പ്രൊഡക്ഷൻസും മണിരത്‌നത്തിന്റെ മദ്രാസ് ടാക്കീസും സംയുക്തമായി ചിത്രം നിർമ്മിക്കുന്നു. സംവിധായകന്റെ പ്രൊഡക്ഷൻ ഹൗസായ മദ്രാസ് ടാക്കീസും അല്ലിരാജ സുബാസ്‌കരന്റെ ബാനർ ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് ‘പൊന്നിയിൻ സെൽവൻ’ നിർമ്മിച്ചിരിക്കുന്നത്. രവി വർമ്മൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന് സംഗീതജ്ഞൻ എ ആർ റഹ്മാൻ സംഗീതം നൽകിയിരിക്കുന്നു.

Story highlights- meena ponniyin selvan movie