മക്കൾക്കൊപ്പം ചുവടുവെച്ച് നിത്യ ദാസ് -വിഡിയോ

September 11, 2022

മലയാളികളുടെ പ്രിയതാരമാണ് നിത്യദാസ്. വിവാഹശേഷം അഭിനയലോകത്തുനിന്നും നീണ്ട ഇടവേളയെടുത്ത നിത്യ ദാസ് പള്ളിമണി എന്ന ചിത്രത്തിലൂടെ രണ്ടാം വരവിന് ഒരുങ്ങുകയാണ്. തന്റെ ആദ്യ ചിത്രമായ ‘ഈ പറക്കും തളിക’യിലെ അഭിനയത്തിലൂടെ ജനപ്രീതി നേടിയ നടി 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരുമ്പോൾ ആരാധകർക്കും പ്രതീക്ഷകൾ ഏറെയാണ്. പ്രശസ്ത കലാസംവിധായകൻ അനിൽ കുമ്പഴ സംവിധാനം ചെയ്യുന്ന ‘പള്ളിമണി’യിൽ ശ്വേത മേനോനും നിത്യ ദാസുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സിനിമയിലേക്ക് വീണ്ടും എത്തുന്നതിന് മുൻപ് തന്നെ സമൂഹമാധ്യമങ്ങളിൽ സജീവമാണ് നിത്യ ദാസ്. മകൾ നൈനയ്‌ക്കൊപ്പം റീൽസിൽ തിളങ്ങുന്ന നടി ഇപ്പോഴിതാ, ഒരു നൃത്തവിഡിയോയുമായി എത്തിയിരിക്കുകയാണ്,. പതിവുപോലെ മകൾ നൈനയും ഒപ്പമുണ്ട്. ഇത്തവണ നിത്യക്കൊപ്പം മകനും ചുവടുവയ്ക്കാൻ ശ്രമിക്കുന്നത് കാണാം.

അതേസമയം, സിനിമയിൽ നിന്നും അകന്നു നിൽക്കുകയായിരുന്നെങ്കിലും സീരിയലുകളിലും ടെലിവിഷൻ ഷോകളിലും സജീവമാണ് നിത്യ ദാസ്. 2001ൽ ഈ പറക്കും തളിക എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി എത്തിയ നിത്യ ദാസ്, പിന്നീട് ബാലേട്ടൻ, ചൂണ്ട, ഹൃദയത്തിൽ സൂക്ഷിക്കാൻ തുടങ്ങി ഒരുപിടി ചിത്രങ്ങളിൽ വേഷമിട്ടിരുന്നു. 2007ൽ റിലീസ് ചെയ്ത സൂര്യ കിരീടം എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവിൽ നിത്യ ദാസ് വേഷമിട്ടത്.

അതേസമയം, നിത്യ ദാസും കൈലാഷും ദമ്പതികളായാണ് പള്ളിമണിയിൽ വേഷമിടുന്നത്. പൊളിച്ചുമാറ്റിയ ഒരു പഴയ പള്ളിയിൽ കുടുങ്ങിപ്പോകുമ്പോഴുള്ള സംഭവങ്ങളാണ് ചിത്രം പങ്കുവയ്ക്കുന്നത്. വിനീത് ശ്രീനിവാസൻ ചിത്രത്തിന് വേണ്ടി ഒരു ഗാനം ആലപിക്കുന്നുണ്ട്. ഒരു ഹൊറർ ത്രില്ലർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിത്രം ചിത്രീകരണം ആരംഭിച്ചു.

Story highlights- nithya das family dance