“മഞ്ചാടി മണി കൊണ്ട് മാണിക്യക്കുടം നിറഞ്ഞൂ..”; യേശുദാസിന്റെ നിത്യഹരിത മലയാള ഗാനവുമായി ശ്രീദേവ് വേദിയുടെ മനസ്സ് നിറച്ചപ്പോൾ…

September 15, 2022

പാട്ടുവേദിയിലെ കുഞ്ഞു മിടുക്കനായ ശ്രീദേവ് പ്രേക്ഷകരുടെ ഇഷ്ടഗായകനാണ്. ആലാപന മികവ് കൊണ്ട് പാട്ടുവേദിയെ അദ്‌ഭുതപ്പെടുത്തിയ പാട്ടുകാരനാണ് ശ്രീദേവ്. പാട്ടിനൊപ്പം തന്റെ തമാശ നിറഞ്ഞ വർത്തമാനം കൊണ്ടും അഭിനയമികവ് കൊണ്ടും ജഡ്ജസിന്റെയും പ്രേക്ഷകരുടെയും മനസ്സ് നിറക്കാറുള്ള ശ്രീദേവ് ഇപ്പോൾ മറ്റൊരു മനോഹരമായ ഗാനവുമായി എത്തി വേദിയുടെ കൈയടി ഏറ്റുവാങ്ങുകയാണ്.

1992 ൽ റിലീസ് ചെയ്‌ത ‘ആധാരം’ എന്ന ചിത്രത്തിലെ “മഞ്ചാടി മണി കൊണ്ട് മാണിക്യക്കുടം നിറഞ്ഞൂ..” എന്ന അതിമനോഹരമായ ഗാനമാണ് ശ്രീദേവ് വേദിയിൽ ആലപിച്ചത്. ജോൺസൺ മാഷ് സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് കൈതപ്രമാണ്. യേശുദാസാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്. അതിമനോഹരമായാണ് ശ്രീദേവ് ഈ ഗാനം വേദിയിൽ ആലപിക്കുന്നത്. വിധികർത്താക്കളുടെയും പ്രേക്ഷകരുടെയും മനസ്സ് കവർന്ന ഒരു പ്രകടനമായി ഇത് മാറുകയായിരുന്നു.

അതേ സമയം മലയാളികൾക്ക് ആസ്വാദനത്തിന്റെ പുതുതലങ്ങൾ സമ്മാനിച്ച മനോഹരമായ സംഗീത റിയാലിറ്റി ഷോയായ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ രണ്ടാം സീസൺ പൂർത്തിയായിരിക്കുകയാണ്. സീസണിലുടനീളം മികച്ച പ്രകടനം കാഴ്ച്ചവെച്ച ഓരോ റൗണ്ടിലും സ്വന്തം ആലാപനത്തെയും പ്രകടനത്തെയും മെച്ചപ്പെടുത്തി ഫൈനലിലെത്തിയ ശ്രീനന്ദ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ ജേതാവായി മാറുകയായിരുന്നു. മികച്ച ആലാപനത്തിലൂടെ വേദിയിൽ വിസ്‌മയം കാഴ്ച്ചവെയ്ക്കുന്ന പാട്ടുകാരനാണ് ഒന്നാം സ്ഥാനം നേടിയെടുത്ത ശ്രീനന്ദ്. ആലാപനത്തിനൊപ്പം ശ്രീനന്ദ് തിരഞ്ഞെടുക്കുന്ന പാട്ടുകളും പ്രേക്ഷകരെ ഈ കുഞ്ഞുഗായകന്റെ ആരാധകരാക്കി മാറ്റിയിട്ടുണ്ട്.

Read More: “നന്ദി ആരോട് ഞാൻ ചൊല്ലേണ്ടു..”; യേശുദാസിന്റെ ഗാനം ആലപിച്ച് ശ്രീഹരി വേദിയിൽ ആലാപന വിസ്‌മയം തീർത്ത നിമിഷം…

രണ്ടാം സ്ഥാനം മിടുക്കി പാട്ടുകാരി ആൻ ബെൻസൺ നേടിയപ്പോൾ മൂന്നാം സ്ഥാനം നേടിയെടുത്തത് അക്ഷിതാണ്. ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെച്ച കുഞ്ഞു ഗായകരിൽ നിന്നും ഒരാളെ വിജയിയായി തിരഞ്ഞെടുക്കുന്നത് ഏറെ ബുദ്ധിമുട്ടുള്ള ഒരു ജോലിയായിരുന്നു.

Story Highlights: Sreedev sings an evergreen malayalam song