“നന്ദി ആരോട് ഞാൻ ചൊല്ലേണ്ടു..”; യേശുദാസിന്റെ ഗാനം ആലപിച്ച് ശ്രീഹരി വേദിയിൽ ആലാപന വിസ്‌മയം തീർത്ത നിമിഷം…

September 14, 2022

പാടാൻ വളരെ ബുദ്ധിമുട്ടുള്ള ഗാനങ്ങൾ വേദിയിൽ ആലപിച്ച് പ്രേക്ഷകരെയും വിധികർത്താക്കളെയും അമ്പരപ്പിക്കാറുള്ള കൊച്ചു ഗായകനാണ് ശ്രീഹരി. ഫ്‌ളവേഴ്‌സ് ടോപ് സിംഗർ പ്രേക്ഷകരുടെ ഇഷ്‌ട ഗായകനാണ് ശ്രീഹരി. പലപ്പോഴും കലാഭവൻ മണിയുടെ ഹിറ്റ് ഗാനങ്ങളുമായി എത്തി വേദിയെ ഹരം കൊള്ളിക്കാറുള്ള കൊച്ചു ഗായകൻ ഇപ്പോൾ യേശുദാസിന്റെ അതിമനോഹരമായ ഒരു ഗാനം ആലപിച്ച് വേദിയിൽ വിസ്‌മയം തീർത്തിരിക്കുകയാണ്.

‘അഹം’ എന്ന ചിത്രത്തിലെ “നന്ദി ആരോട് ഞാൻ ചൊല്ലേണ്ടു..” എന്ന് തുടങ്ങുന്ന പ്രശസ്‌തമായ ഗാനമാണ് ശ്രീഹരി വേദിയിൽ ആലപിച്ചത്. രവീന്ദ്രൻ മാഷ് സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് കോന്നിയൂർ ഭാസാണ്. ഗാനഗന്ധർവ്വൻ യേശുദാസ് പാടി അനശ്വരമാക്കിയ ഈ ഗാനം അതിമനോഹരമായാണ് ശ്രീഹരി വേദിയിൽ ആലപിക്കുന്നത്.

അതേ സമയം മലയാളികൾക്ക് ആസ്വാദനത്തിന്റെ പുതുതലങ്ങൾ സമ്മാനിച്ച മനോഹരമായ സംഗീത റിയാലിറ്റി ഷോയായ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ രണ്ടാം സീസൺ പൂർത്തിയായിരിക്കുകയാണ്. സീസണിലുടനീളം മികച്ച പ്രകടനം കാഴ്ച്ചവെച്ച ഓരോ റൗണ്ടിലും സ്വന്തം ആലാപനത്തെയും പ്രകടനത്തെയും മെച്ചപ്പെടുത്തി ഫൈനലിലെത്തിയ ശ്രീനന്ദ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ ജേതാവായി മാറുകയായിരുന്നു.

തിരുവോണ ദിനത്തിലാണ് മലയാളികളുടെ പ്രിയപ്പെട്ട സംഗീത മത്സരത്തിന്റെ ഫൈനൽ അരങ്ങേറിയത്. മികച്ച ആലാപനത്തിലൂടെ വേദിയിൽ വിസ്‌മയം കാഴ്ച്ചവെയ്ക്കുന്ന പാട്ടുകാരനാണ് ഒന്നാം സ്ഥാനം നേടിയെടുത്ത ശ്രീനന്ദ്. ആലാപനത്തിനൊപ്പം ശ്രീനന്ദ് തിരഞ്ഞെടുക്കുന്ന പാട്ടുകളും പ്രേക്ഷകരെ ഈ കുഞ്ഞുഗായകന്റെ ആരാധകരാക്കി മാറ്റിയിട്ടുണ്ട്.

Read More: ശ്രീനന്ദ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ സീസൺ 2 വിജയി; രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി ആൻ ബെൻസണും അക്ഷിതും…

രണ്ടാം സ്ഥാനം മിടുക്കി പാട്ടുകാരി ആൻ ബെൻസൺ നേടിയപ്പോൾ മൂന്നാം സ്ഥാനം നേടിയെടുത്തത് അക്ഷിതാണ്. ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെച്ച കുഞ്ഞു ഗായകരിൽ നിന്നും ഒരാളെ വിജയിയായി തിരഞ്ഞെടുക്കുന്നത് ഏറെ ബുദ്ധിമുട്ടുള്ള ഒരു ജോലിയായിരുന്നു.

Story Highlights: Sreehari sings an evergreen yesudas song