‘അവൾ ഞങ്ങളുടെ ജീവിതത്തിന്റെ വെളിച്ചമാണ്’- മകൾക്ക് അഞ്ചാം പിറന്നാൾ ആശംസിച്ച് അസിൻ
തെന്നിന്ത്യയിലും ബോളിവുഡിലും ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രിയങ്കരിയായ നടിയാണ് അസിൻ. വിവാഹശേഷം സിനിമയിൽ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട് താരം. മകളുടെ വിശേഷങ്ങൾ പതിവായി പങ്കുവയ്ക്കാറുണ്ട് അസിൻ. ഇപ്പോഴിതാ,മകളുടെ അഞ്ചാം പിറന്നാൾ ആഘോഷമാക്കുകയാണ് നടി. ഹൃദ്യമായൊരു കുറിപ്പിനൊപ്പമാണ് നടി മകൾക്ക് പിറന്നാൾ ആശംസിച്ചിരിക്കുന്നത്.
‘അവൾ ഞങ്ങളുടെ ജീവിതത്തിന്റെ വെളിച്ചമാണ്, ഇന്ന് അവളുടെ ജന്മദിനമാണ് !!!!! അരിന് അഞ്ചാം ജന്മദിനാശംസകൾ! അനന്തമായും, അളവറ്റും, അതിരുകളില്ലാതെ, ശാശ്വതമായും ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു! ദയയുള്ള ഹൃദയവും മിന്നുന്ന പുഞ്ചിരിയും ഏറ്റവും രസകരമായ പരാമർശങ്ങളും മനോഹരമായ നൃത്തച്ചുവടുകളുമുള്ള ഏറ്റവും തിളക്കമുള്ള കുട്ടിക്ക്… നിങ്ങൾ വളരുന്നത് കാണാൻ ഞങ്ങൾ ഇഷ്ടപ്പെടുന്നു! റോക്ക്-എറ്റ് ലിൽ റോക്ക്സ്റ്റാർ! ഒരു സ്ഫോടനം!’- അസിൻ കുറിക്കുന്നു.
Read Also: ജനിച്ചത് ലോക്ക്ഡൗണിൽ, പേര് ലോക്കി; രസകരമായ ഒരു പേരിടൽ…
ആദ്യമായി കുട്ടിയുടെ ചിത്രം പുറത്തുവിട്ടത് ഒന്നാം പിറന്നാളിനായിരുന്നു. അസിന്റെ ഭർത്താവ് രാഹുൽ ശർമ്മയാണ് ചിത്രം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. 2001 ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമായ നരേന്ദ്രൻ മകൻ ജയകാന്തൻ വകയിലൂടെയാണ് അസിൻ സിനിമാ രംഗത്തേക്ക് പ്രവേശിക്കുന്നത്. മലയാളത്തിൽ നിന്നും അസിൻ പിന്നീട് പോയത് തെലുങ്കിലേക്കായിരുന്നു. തെലുങ്കിൽ ആദ്യമായി അസിൻ അഭിനയിച്ച ‘അമ്മ നന്ന ഓ തമിള അമ്മായി’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം തേടിയെത്തിയിരുന്നു.
Story highlights- asin celebrates daughter arin’s birthday