“ആ ഒരു മിനുട്ട് എന്റെ കരിയറിന് പുതിയ അർത്ഥങ്ങൾ നൽകി..”; രജനീ കാന്ത് അഭിനന്ദിച്ചതിനെ പറ്റി ജയം രവി

October 4, 2022

ചരിത്ര വിജയത്തിലേക്ക് അടുക്കുകയാണ് മണി രത്നത്തിന്റെ പൊന്നിയിൻ സെൽവൻ. ചിത്രം തിയേറ്ററുകളിൽ വിസ്‌മയം തീർക്കുകയാണെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. ആരാധകരും നിരൂപകരും നിരവധി പ്രമുഖരും ചിത്രത്തെ അഭിനന്ദിച്ച് രംഗത്ത് വന്നിട്ടുണ്ട്.

ഇപ്പോൾ സാക്ഷാൽ രജനീ കാന്ത് തന്നെ ചിത്രത്തിന് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുകയാണ്. നടൻ ജയം രവിയാണ് ഇതിനെ പറ്റിയുള്ള വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. സിനിമ കണ്ടിട്ട് രജനീ കാന്ത് വിളിച്ചിരുന്നുവെന്നും അദ്ദേഹവുമായുള്ള ഫോൺ സംഭാഷണം തന്റെ കരിയറിന് തന്നെ പുതിയ അർത്ഥങ്ങൾ നൽകിയെന്നുമാണ് താരം പറയുന്നത്.

അതേ സമയം റിലീസ് ചെയ്‌ത് 4 ദിവസം കൊണ്ട് ചിത്രം 250 കോടിയാണ് നേടിയിരിക്കുന്നത്. പ്രേക്ഷകരുടെ മികച്ച പ്രതികരണം നേടി തിയേറ്ററുകളിൽ വമ്പൻ വിജയമായി മാറിക്കൊണ്ടിരിക്കുകയാണ് ‘പൊന്നിയിൻ സെൽവൻ.’ ആദ്യ ദിനം തന്നെ മികച്ച കളക്ഷൻ നേടിയ ചിത്രത്തിന് വമ്പൻ ഓപ്പണിങ് വീക്കെൻഡ് കളക്ഷനാണ് കിട്ടിയത്. ലോകമെമ്പാടും തന്നെ കഴിഞ്ഞ വീക്കെൻഡ് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ചിത്രമായി പൊന്നിയിൻ സെൽവൻ മാറിയിരുന്നു.

ലോക സിനിമയിലെ തന്നെ പ്രശസ്‌ത സംവിധായകരിലൊരാളായ മണി രത്നത്തിന്റെ സ്വപ്‌ന സിനിമയാണ് പൊന്നിയിൻ സെൽവൻ. 500 കോടി രൂപ മുതൽ മുടക്കിലൊരുങ്ങിയ ചിത്രം രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുന്നത്. ഒരു ബ്രഹ്മാണ്ഡ സിനിമയായി ഒരുങ്ങുന്ന ചിത്രം വലിയൊരു ദൃശ്യവിസ്മയമാണ് പ്രേക്ഷകർക്കായി ഒരുക്കിവെച്ചത്.

Read More: “അധികം വൈകാതെ സഞ്ജുവിന്റെ ശബ്‌ദവും സ്‌റ്റേജിലെത്തും..”; സഞ്ജു സാംസണിന്റെ ശബ്‌ദം അനുകരിക്കുന്നതിനെ പറ്റി ജയറാം

വമ്പൻ താരനിര അണിനിരന്നിരിക്കുന്ന ചിത്രത്തിൽ വിക്രം, കാർത്തി, ഐശ്വര്യ റായ്, ജയം രവി, പാർത്ഥിപൻ, സത്യരാജ്, തൃഷ, ജയറാം, ശോഭിതാ ദുലിപാല, ഐശ്വര്യ ലക്ഷ്‌മി, ജയചിത്ര, റഹ്മാൻ, പ്രഭു, ശരത് കുമാർ, ബാബു ആന്റണി തുടങ്ങിയ താരങ്ങൾ അഭിനയിക്കുന്നുണ്ട്. നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ ടീസറും, ട്രെയ്‌ലറും, ഗാനത്തിന്റെ ലിറിക്കൽ വിഡിയോകളും, കഥാപാത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളുമെല്ലാം വമ്പൻ ഹിറ്റായി മാറിയിരുന്നു.

Story Highlights: Jayam ravi about rajini kanth huge praise for ponniyin selvan